This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവിട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവിട്ടം

ജ്യോതിഷത്തില്‍ ഫലപ്രവചനത്തിനായി പ്രയോജനപ്പെടുത്തുന്ന രാശിചക്രത്തിലെ ഇരുപത്തിമൂന്നാമത്തെ നക്ഷത്രം. ആറു താരങ്ങളാണ് ഈ നക്ഷത്രം ഉള്‍​ക്കൊള്ളുന്നത്. ഇതിന്റെ പകുതിഭാഗം മകരം രാശിയിലും ബാക്കി കുംഭംരാശിയിലും സ്ഥിതിചെയ്യുന്നു. 'സൂക്ഷ്മഗണിത'പ്രകാരം മേടം രാശിയില്‍ മൂന്നേകാല്‍ നാഴിക ചെല്ലുമ്പോള്‍ ഇത് ഉച്ചസ്ഥാനത്തെത്തുന്നു. ഓരോ നക്ഷത്രത്തിനും ദേവതയുണ്ടെന്ന് ജ്യോതിഷത്തില്‍ കണക്കാക്കുന്ന പ്രകാരം അഷ്ടവസുക്കളാണ് ഇതിന്റെ ദേവത. ദേവതാവിഭാഗം അനുസരിച്ച് ദേവ, മാനുഷ, അസുര-ഗണങ്ങളില്‍ അസുരഗണത്തില്‍​പ്പെട്ടതാണ് ഈ നക്ഷത്രം.

(എം. കൃഷ്ണന്‍പോറ്റി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B5%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍