This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അവനോള്‍, ജോസഫ് ലൂയി ആന്‍ (1879 - 1952)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അവനോള്‍, ജോസഫ് ലൂയി ആന്‍ (1879 - 1952)

Avenol,Joseph Louis Anne

ലീഗ് ഒഫ് നേഷന്‍സിന്റെ (League of Nations) രണ്ടാമത്തെ സെക്രട്ടറി ജനറല്‍. 1879 ജൂണ്‍ 9-ന് ഫ്രാന്‍സില്‍ മെലെ (Melle)യില്‍ ജനിച്ചു. പാരിസ് സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1905-ല്‍ ട്രഷറി ഉദ്യോഗസ്ഥനായി ജോലിയില്‍ പ്രവേശിച്ചു. ഫ്രഞ്ച് സാമ്പത്തിക പ്രതിനിധിസംഘാംഗമായി ലണ്ടനിലും (1916-23) ഫിനാന്‍ഷ്യല്‍ കമ്മിറ്റി അംഗമായി ലീഗ് ഒഫ് നേഷന്‍സിലും (1920-23) ഇദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 1923 മുതല്‍ 1932 വരെ ലീഗ് ഒഫ് നേഷന്‍സിന്റെ ഡെപ്യൂട്ടി സെക്രട്ടറി ജനറലായും 1933 മുതല്‍ 1940 വരെ സെക്രട്ടറി ജനറലായും ജോലി നോക്കി. 1952 സെപ്. 2-ന് സ്വിറ്റ്സര്‍ലണ്ടിലെ ഡ്യൂയിലിയറില്‍വച്ച് അവനോള്‍ അന്തരിച്ചു. നോ: ലീഗ് ഒഫ് നേഷന്‍സ്

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍