This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-തിര്‍മിദി ( - 883)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍-തിര്‍മിദി ( - 883)

al-Tirmidhi

ഹദീസ് പണ്ഡിതന്‍. മുഹമ്മദ് ബിന്‍ ഈസാ അല്‍-തിര്‍മിദി എന്നു പൂര്‍ണനാമം. ഇദ്ദേഹത്തിന്റെ ഹദീസ് സമാഹരണത്തിന് സുനന്‍ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. അല്‍-ബുഖാരി, മുസ്ലീം ബിന്‍ അല്‍-ഹജ്ജാജ് എന്നിവരുടെ ഹദീസ് സമാഹാരങ്ങള്‍ സ്വഹീഹ് എന്ന് അറിയപ്പെടുന്നു. സ്വഹീഹിനേക്കാള്‍ താരതമ്യേന ചെറുതാണ് സുനന്‍. എന്നാല്‍ വ്യാഖ്യാനവും ആഖ്യാതാക്കളുടെ കണ്ണികളെക്കുറിച്ചുളള അറിവും തിര്‍മിദിയുടെ സുനനിന്റെ പ്രത്യേകതയാണ്. സു. 833-ല്‍ ഇദ്ദേഹം അന്തരിച്ചു. മരണം 893-ലാണെന്ന അഭിപ്രായവും നിലവിലുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍