This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-അഹ്റം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍-അഹ്റം

ഈജിപ്തിലെ പ്രചാരവും സ്വാധീനതയുമുള്ള ഒരു വൃത്താന്തപത്രം. ഇത് കെയ്റോവില്‍നിന്നും പ്രസിദ്ധീകരിക്കപ്പെടുന്നു. അല്‍-അഹ്റം എന്ന പദത്തിന് 'പിരമിഡ്' എന്നാണ് അര്‍ഥം. 1875-ല്‍ ആരംഭിച്ചു. അറബിയാണ് ഭാഷ. ഈജിപ്തിലും മറ്റു അറബിരാജ്യങ്ങളിലും പ്രചാരമുള്ള ഈ പത്രത്തിന്റെ ഒന്‍പതുലക്ഷത്തിലധികം കോപ്പികള്‍ വിറ്റഴിയുന്നുണ്ട്. അല്‍-അഹ്റം പബ്ലിഷിങ് ഹൗസ് പത്രത്തിനു പുറമേ പുസ്തകങ്ങളും കാലികങ്ങളും പ്രസിദ്ധീകരിക്കുന്നുണ്ട്.

1960-ലെ നിയമമനുസരിച്ച് അറബിറിപ്പബ്ളിക്കിലെ പത്രങ്ങള്‍ ദേശസാത്കരിക്കപ്പെട്ടു. അവയുടെ പ്രവര്‍ത്തനത്തിനായി മൂന്നു പ്രസിദ്ധീകരണസ്ഥാപനങ്ങള്‍ രൂപവത്കൃതമായി. ഓരോന്നിന്റെയും ഭരണച്ചുമതല വഹിക്കുന്നത് അതാതിന്റെ കൌണ്‍സിലുകളാണ്. ഗവണ്‍മെന്റ് നാമനിര്‍ദേശം ചെയ്യുന്ന മൂന്നുപേരും സ്റ്റാഫംഗങ്ങള്‍ തെരഞ്ഞെടുക്കുന്ന നാലുപേരും കൗണ്‍സിലിലെ അംഗങ്ങളാണ്. ഇവരില്‍ ഒരാളെ ചീഫ് എഡിറ്ററായി പ്രസിഡന്റ് നിയമിക്കുന്നു (1952-നും 1960-നുമിടയ്ക്ക് അന്നത്തെ വിപ്ലവഭരണകൂടത്തിന്റെ അനുമതിയോടുകൂടി പത്രത്തിന്റെ നിയന്ത്രണം സ്വകാര്യവ്യക്തികള്‍ക്ക് ലഭിച്ചിരുന്നു).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍