This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍-അസ്കരി, ജാഫര്‍ (1887 - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍-അസ്കരി, ജാഫര്‍ (1887 - 1936)

al-Askari,Jafar

ഇറാക്ക് ഭരണാധികാരി. 1887-ല്‍ ബാഗ്ദാദില്‍ ജനിച്ചു; സ്വദേശത്തും ഇസ്താംബൂളിലും വിദ്യാഭ്യാസം നടത്തിയശേഷം 1909-ല്‍ സൈനിക സേവനമാരംഭിക്കുകയും ഒന്നാം ലോകയുദ്ധകാലത്ത് സൈറണേക്കയിലെ തുര്‍ക്കി സൈന്യത്തോടൊത്ത് മുന്നണിയില്‍ പോവുകയും ചെയ്തു. മുറിവേറ്റ അസ്കാരിയെ (അസ്ഗരി) ഒരു തടവുകാരനാക്കി ഇംഗ്ളീഷുകാര്‍ കെയ്റോയില്‍ കൊണ്ടുവന്നു. ജയിലില്‍നിന്നും പുറത്തു ചാടിയശേഷം ഇദ്ദേഹം തുര്‍ക്കികള്‍ക്കെതിരായി പ്രവര്‍ത്തിച്ചിരുന്ന അറബി വിപ്ലവപ്രസ്ഥാനത്തില്‍ ചേര്‍ന്നു. നൂരിസെയിദുമായി ബന്ധം സ്ഥാപിച്ചത് അക്കാലം മുതല്‍ക്കാണ്.

അമീര്‍ ഫൈസലിന്റെ സേനാനായകനെന്ന നിലയില്‍ 1916-18 കാലത്തെ ഹിജാസ്-സിറിയന്‍ ആക്രമണങ്ങളില്‍ അസ്കാരി പങ്കെടുത്തു. 1918-20-ല്‍ അലെപ്പൊയിലെ ഗവര്‍ണറും പിന്നീട് ഹൈക്കമ്മിഷണറുമായ സര്‍ പേഴ്സി കോക്സിന്റെ കീഴില്‍ ആദ്യത്തെ ഇറാക്ക് മന്ത്രിസഭയില്‍ രാജ്യരക്ഷാവകുപ്പുമന്ത്രി ആയി. 1921 ആഗ. 21-നു ഫൈസലിന്റെ (ഹിജാസിലെ അമീര്‍) നേതൃത്വത്തില്‍ രാജകീയ ഭരണം നിലവില്‍വന്നതു മുതല്‍ ഇദ്ദേഹം രാഷ്ട്രീയത്തിലെ ഒരു ശക്തിയായി മാറി. പ്രധാനമന്ത്രി, ലണ്ടനിലെ ഇറാക്ക് സ്ഥാനപതി തുടങ്ങിയ പദവികള്‍ ഇക്കാലത്ത് ഇദ്ദേഹം വഹിച്ചിരുന്നു. ജനറല്‍ ബക്കര്‍സിദ്ഖിയുടെ നേതൃത്വത്തില്‍ നടന്ന വിപ്ളവത്തെത്തുടര്‍ന്ന്, ബാഗ്ദാദില്‍വച്ച് 1936 ഒ. 30-ന് അസ്കാരി വധിക്കപ്പെട്ടു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍