This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍വെയാര്‍, മാര്‍സലൊ തൊര്‍ക്വാത്തോ ദെ (1868-1942)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍വെയാര്‍, മാര്‍സലൊ തൊര്‍ക്വാത്തോ ദെ (1868-1942)

Alvear,Marcelo Torcuato de

അര്‍ജന്റീനയിലെ മുന്‍ ഭരണത്തലവന്‍. 1868 ഒ. 4-ന് ബ്യൂനസ് അയേഴ്സില്‍ ജനിച്ചു. യു.എസ്സിലെ ആദ്യത്തെ അര്‍ജന്റീനിയന്‍ സ്ഥാനപതിയായ കാര്‍ലോസ് മറിയ ദെ അല്‍വെയാറുടെ (1789-1853) പൗത്രനായിരുന്നു ഇദ്ദേഹം. ബ്യൂനസ് അയേഴ്സ് സര്‍വകലാശാലയിലാണ് വിദ്യാഭ്യാസം നടത്തിയത്. 1890, 1893, 1905 എന്നീ വര്‍ഷങ്ങളില്‍ അര്‍ജന്റീനയില്‍ നടന്ന രാഷ്ട്രീയ കലാപങ്ങളില്‍ സജീവമായി പങ്കെടുക്കുകയും റാഡിക്കല്‍ പാര്‍ട്ടി സ്ഥാപിക്കുന്നതില്‍ മുന്‍കൈയെടുക്കുകയും ചെയ്തു (1893); അര്‍ജന്റീന കോണ്‍ഗ്രസ്സിന്റെ അധോമണ്ഡലത്തിലേക്ക് 1912-ല്‍ തെരഞ്ഞെടുക്കപ്പെട്ടു. 1916-ല്‍ ഫ്രാന്‍സിലെ അര്‍ജന്റീനിയന്‍ സ്ഥാനപതിയായി നിയമിതനായ അല്‍വെയാര്‍ 1922 വരെ ആ പദവിയില്‍ തുടര്‍ന്നു. 1922-ല്‍ അര്‍ജന്റീനയിലെ പ്രസിഡന്‍ഡായി തെരഞ്ഞെടുക്കപ്പെട്ടു. ആറുവര്‍ഷക്കാലം പ്രസിഡന്റുപദവി വഹിച്ചു. ഈ കാലത്തിനിടയില്‍ കര്‍ഷകര്‍ക്കനുകൂലമായ പല പരിഷ്കാരങ്ങളും അദ്ദേഹം നടപ്പില്‍വരുത്തി. 1928-ല്‍ പ്രസിഡന്‍ഡു പദവിയില്‍നിന്നു വിരമിച്ച്, പാരിസില്‍ താമസമാക്കി. 1931-ല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തി. രാഷ്ട്രീയ കലാപത്തിനു നേതൃത്വം നല്കിയെന്ന കുറ്റാരോപണം ചുമത്തി ഇദ്ദേഹത്തെ ജയിലിലടച്ചു; കുറച്ചുകാലത്തേക്കു നാടുകടത്തപ്പെടുകയും ചെയ്തു. 1937-ലെ പ്രസിഡന്റു തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ജയിച്ചില്ല.

ബ്യൂനസ് അയേഴ്സില്‍വച്ച് 1942 മാ. 23-ന് അല്‍വെയാര്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍