This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍മോറ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:06, 19 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അല്‍മോറ

ഉത്തരാഞ്ചല്‍ സംസ്ഥാനത്തിന്റെ വടക്കേ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന ഒരു ജില്ലയും അതിന്റെ ആസ്ഥാനനഗരവും. ഡല്‍ഹിക്ക് 256 കി.മീ. വ.കിഴക്കായി കുമായോണ്‍ മലകളുടെ താഴ്വാരത്തില്‍ സമുദ്രനിരപ്പില്‍നിന്ന് സു. 1,650 മീ. ഉയരത്തില്‍ സ്ഥിതിചെയ്യുന്നു. എ.ഡി. 1560-ല്‍ കുമാവു വംശത്തിലെ കല്യാണ്‍ചന്ദ് എന്ന രാജാവാണ് ഈ നഗരം സ്ഥാപിച്ചത്. വളരെക്കാലം പ്രസ്തുത രാജവംശത്തിന്റെ ആസ്ഥാനം ഇവിടെത്തന്നെയായിരുന്നു. ഉയര്‍ന്നു കാണുന്ന മലകള്‍ നഗരത്തിന്റെ പ്രകൃതിസൗന്ദര്യം വര്‍ധിപ്പിക്കുന്നു; ഓരോ മലമുകളിലും ക്ഷേത്രങ്ങള്‍ നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഒരു കോളജ് ഉള്‍പ്പെടെ നിരവധി വിദ്യാലയങ്ങളും ഒരു സുഖവാസകേന്ദ്രവും സന്ന്യാസിമഠങ്ങളും ഈ നഗരത്തിലുണ്ട്. ജവാഹര്‍ലാല്‍ നെഹ്റു തുടങ്ങിയുള്ള അനവധി സ്വാതന്ത്ര്യ‌സമരസേനാനികളെ പാര്‍പ്പിച്ചിരുന്ന ഒരു ജയിലും ഇവിടെ ഉണ്ട്. 1815-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റും നേപ്പാളും തമ്മില്‍ ഒരു യുദ്ധം ഇവിടെവച്ച് നടന്നു.

കുമായോണ്‍ ഡിവിഷനില്‍ ഉള്‍പ്പെട്ട അല്‍മോറജില്ല, ഗംഗാ, ഘാഘ്‍ര എന്നീ നദികളുടെ തടപ്രദേശം ഉള്‍ ക്കൊള്ളുന്നു. മലകള്‍നിറഞ്ഞ് നിമ്നോന്നത ഭൂപ്രകൃതിയാണ് ഈ പ്രദേശത്തിനുള്ളത്. വിസ്തീര്‍ണം 7,026 ച. കി.മീ; ജനസംഖ്യ 8,24,184 (1991). ഗോതമ്പ്, നെല്ല്, പഞ്ഞപ്പുല്ല് (റാഗി) തുടങ്ങിയവ ഈ പ്രദേശത്തു കൃഷി ചെയ്യപ്പെടുന്നു. തേയിലത്തോട്ടങ്ങളും ധാരാളമുണ്ട്. വടക്കന്‍പ്രദേശങ്ങള്‍ മഞ്ഞുമൂടിക്കിടക്കുന്നു. ചെമ്പ്, ഇരുമ്പ് എന്നീ ലോഹങ്ങളുടെ അയിര്‍നിക്ഷേപങ്ങള്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. റാണിഘട്ട് സാനിട്ടോറിയവും മായാവതി ആശ്രമവും ഈ ജില്ലയില്‍ സ്ഥിതിചെയ്യുന്നു. പ്രസിദ്ധ ഭാരതീയ നര്‍ത്തകനായ ഉദയശങ്കര്‍ സ്ഥാപിച്ചിട്ടുള്ള (1936) ഒരു നൃത്തകലാകേന്ദ്രവും ഇവിടെ ഉണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B2%E0%B5%8D%E2%80%8D%E0%B4%AE%E0%B5%8B%E0%B4%B1" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍