This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ബേര്‍ട്ടിനി, ലൂഗി (1871 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ബേര്‍ട്ടിനി, ലൂഗി (1871 - 1941)

Albertini,Luigi

ഇറ്റാലിയന്‍ പത്രപ്രവര്‍ത്തകന്‍; ഫാസിസത്തിനെതിരായി പത്രപംക്തികളെ ശക്തമായി ഉപയോഗിച്ചവരില്‍ ഒരാളാണ് ഇദ്ദേഹം. 1871 ഒ. 19-ന് അന്‍കോണയില്‍ ജനിച്ചു. വിദ്യാര്‍ഥിജീവിതകാലത്തുതന്നെ ചില പത്രപ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ടു. 1896-ല്‍ മിലാനിലെ ഒരു പ്രസിദ്ധീകരണശൃംഖലയില്‍ (Corriere Della Sera) സേവനം അനുഷ്ഠിച്ച അല്‍ബേര്‍ട്ടിനി 1898-ല്‍ അതിന്റെ മാനേജരും രണ്ടു വര്‍ഷത്തിനുശേഷം പത്രാധിപരുമായി. ഒരു പുരോഗമനമാധ്യമമായി ഈ പത്രത്തെ വളര്‍ത്തിയെടുത്തതും അല്‍ബേര്‍ട്ടിനി ആയിരുന്നു. 1914-ല്‍ ഇദ്ദേഹം സെനറ്റംഗമായി. ഒന്നാംലോകയുദ്ധത്തിനുശേഷം ഫാസിസ്റ്റുകള്‍ ഇറ്റലിയില്‍ അധികാരത്തില്‍ വരുന്നതിനെ ഇദ്ദേഹം പത്രത്തിലൂടെ നിശിതമായി വിമര്‍ശിച്ചു. അതിന്റെ ഫലമായി പത്രം ഉടമകള്‍ 1925 ന.-ല്‍ ഇദ്ദേഹത്തെ പത്രാധിപസ്ഥാനത്തു നിന്നു നീക്കി. തുടര്‍ന്ന് പൊതുജീവിതത്തില്‍നിന്നും വിരമിച്ചു.

അല്‍ബേര്‍ട്ടിനി 1941 ഡി. 29-ന് റോമില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍