This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍ഗാര്‍ഡി, അലെസാന്‍ദ്റോ (1602 - 54)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍ഗാര്‍ഡി, അലെസാന്‍ദ്റോ (1602 - 54)

Algardi,Alessandro

ഇറ്റാലിയന്‍ പ്രതിമാശില്പി. 1602-ല്‍ ബൊളൊഞ്ഞയില്‍ ജനിച്ചു. ലൊഡോവിക്കോ കരാസി, ഗിയൂലിയോ കൊണ്‍വെന്നി എന്നിവരുടെ കീഴില്‍ ശില്പവിദ്യ അഭ്യസിച്ചു. 1622-ല്‍ മന്റൂവായുടെ കൊട്ടാരത്തിലേക്കായി പല ശില്പങ്ങളും നിര്‍മിച്ചു. ഹെര്‍ക്കുലിസ് ഹെഡ്രയെ കൊല്ലുന്നു, ദീപവാഹകന്‍ തുടങ്ങിയ പ്രതിമകള്‍ ഇദ്ദേഹം റോമന്‍ കര്‍ദിനാള്‍ ലുഡോവിസിയുടെ അന്തേവാസിയായിരിക്കുമ്പോള്‍ (1625) നവീകരിച്ചവയാണ്. 1630-ല്‍ റോമില്‍ ത്തന്നെ സാന്‍സില്‍ വസ്ത്രോ അല്‍ക്വിന്‍നേലിനുവേണ്ടി ലാ മദ്ദലന (La Maddalana), ദി ബാപ്റ്റിസ്റ്റ് (The Baptist) എന്നീ വെള്ളക്കുമ്മായ പ്രതിമകള്‍ നിര്‍മിച്ചു; 1641-ല്‍ ബൊളൊഞ്ഞയിലെ വിശുദ്ധ പൗലോസിന്റെ നാമത്തിലുള്ള ദേവാലയത്തില്‍ പൗലോസിന്റെ ശിരച്ഛേദം അടിസ്ഥാനമാക്കി ഒരു പ്രതിമ നിര്‍മിച്ചു.

മാര്‍പ്പാപ്പാ ഇന്നസെന്റ് പത്താമന്റെ കാലത്താണ് (1844-55) അല്‍ഗാര്‍ഡി ഏറ്റവും അധികം പ്രതിമകള്‍ നിര്‍മിച്ചത്. 1650-ല്‍ റോമിലെ സെന്റ് പീറ്റേഴ്സ് ദേവാലയത്തില്‍ പോപ് ലിയോ പതിനൊന്നാമന്റെ കബര്‍പണി പൂര്‍ത്തിയാക്കുകയും ലിയോയുടെ ബലിപീഠത്തിനു പിറകില്‍ ആറ്റിലായുടെ ബഹിഷ്കരണം (Expulsion of Aetila) എന്ന മാര്‍ബിള്‍ റിലീഫ് കൊത്തിവയ്ക്കുകയും ചെയ്തു. ആ വര്‍ഷം തന്നെ റോമില്‍ പലാസോദെയ് കോണ്‍സര്‍വെറ്റോറി (palazzodei conservatorei)യില്‍ ഇന്നസെന്റ് പത്താമന്റെ ഒരു വെങ്കല പ്രതിമകൂടി സ്ഥാപിച്ചു. ഇദ്ദേഹത്തിനു നിരവധി ശിഷ്യന്മാരുണ്ടായിരുന്നു. ഡൊമിനിക്കോഗ്വിഡി, എര്‍ക്കോള്‍ ഫെറാറ്റാ, ഫ്രാന്‍സെസ്കോ ബാററ്റ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. ഗിയോവാനി എല്‍.ബര്‍തിനിയോടൊപ്പം അല്‍ഗാര്‍ഡിയും പതിനേഴാം നൂറ്റാണ്ടില്‍ റോമില്‍ ഏറ്റവും പ്രശസ്തിയാര്‍ജിച്ച ശില്പി ആയിരുന്നു.

1654 ജൂണ്‍ 10-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍