This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അല്‍കാന്‍ (മോര്‍ഹഞ്ജ്, ഷാര്‍ല് ആങ്റി വലന്താന്‍) (1813 - 88)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അല്‍കാന്‍ (മോര്‍ഹഞ്ജ്, ഷാര്‍ല് ആങ്റി വലന്താന്‍) (1813 - 88)

Alkan(Morhange,Charles Henri Valentin)


ഫ്രഞ്ച് പിയാനോ വിദഗ്ധനും ഗാനരചയിതാവും. 1813 ന. 30-ന് പാരിസില്‍ ജനിച്ചു. പാരിസ് സംഗീത കലാലയത്തില്‍ സിമ്മര്‍മാന്റെ ശിക്ഷണത്തില്‍ പിയാനോവായന അഭ്യസിച്ചു. ഒന്നാംകിട പിയാനോവായനക്കാരനായ അല്‍കാന്‍ ഒരു നല്ല സംഗീതാധ്യാപകനുംകൂടിയായിരുന്നു. വളരെ സങ്കീര്‍ണമായ സംഗീതകൃതികളിലും ആവിഷ്കരണപാടവം കാണിച്ചിട്ടുള്ള ഒരു പ്രതിഭാശാലി എന്ന നിലയില്‍ ഇദ്ദേഹം അംഗീകാരം നേടി. പ്രശസ്തരായ പല സംഗീതജ്ഞന്മാരും ഗായകരും ഇദ്ദേഹത്തിന്റെ കൃതികളെ മുക്തകണ്ഠം പ്രശംസിക്കുകയും ഇദ്ദേഹത്തിന്റെ ആരാധകരായിത്തീരുകയും ചെയ്തു; ബൂസോണിസീസര്‍, ഫ്രാങ്ക് എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ലിസ്റ്റ്, ബ്രഹ്മസ് എന്നീ പ്രശസ്തരായ പിയാനോ വിദഗ്ധന്മാര്‍ക്കു തുല്യനായിട്ടാണ് അല്‍കാന്‍ പരിഗണിക്കപ്പെട്ടുവരുന്നത്. 1888 മാ. 29-ന് പാരിസില്‍വച്ച് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍