This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലെസാന്‍ദ്രെ ഇ മെര്‍ലൊ, വിഥെന്‍ദെ (1898 - 1984)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലെസാന്‍ദ്രെ ഇ മെര്‍ലൊ, വിഥെന്‍ദെ (1898 - 1984)

Aleixandre Y Merlo,Vicente

നോബല്‍ സമ്മാനജേതാവായ സ്പാനിഷ് കവി. ബാല്യകാലം ആന്‍ഡലൂസിയയില്‍ ആണു ചെലവിട്ടത്. പിന്നീടു കുറേക്കാലം മാഡ്രിഡില്‍ താമസിച്ചു. അവിടെ വച്ചു നിയമപഠനവും നടത്തി. 1928-ല്‍ അംബിറ്റോയും 1932-ല്‍ എസ്പദാസ് കാമോ ലാബിയോസും പ്രസിദ്ധീകരിച്ചു. ഇദ്ദേഹത്തിന്റെ ആവിഷ്കാരരീതി ഇക്കാലത്തു നവീനവും കൂടുതല്‍ ശക്തവുമായി മാറി. അസാധാരണമായ അലങ്കാരങ്ങള്‍ കവിതകളെ കുറെയൊക്കെ ദുര്‍ഗ്രഹമാക്കുന്നു. പൊതുവേ മുക്തഛന്ദസ്സ് ആണ് ഇദ്ദേഹം ഇഷ്ടപ്പെടുന്നത്.

1950-ല്‍ സ്പാനിഷ് അക്കാദമി തിരഞ്ഞെടുത്ത അലെസാന്‍ദ്രെ ഇ മെര്‍ലൊയുടെ കൃതികളെ പൊതുവേ വിഷാദഗാനവിഭാഗത്തില്‍ ഉള്‍പ്പെടുത്താം. അടിസ്ഥാനപരമായി സ്നേഹവും മരണവുമാണ് ഇദ്ദേഹത്തിന്റെ ഇതിവൃത്തങ്ങള്‍. നാടകീയമായി യാഥാര്‍ഥ്യങ്ങളെ ക്രമീകരിക്കാനുള്ള കഴിവ് അവസാനകൃതിയായ ലാ ദിസ്ത്രക്ഷന്‍ ഒ എല്‍ അമയയില്‍ തെളിഞ്ഞുകാണുന്നു. 1934-ല്‍ സാഹിത്യത്തിനുള്ള ദേശീയപുരസ്കാരം നേടിയ കൃതിയാണ് ഇത്. സര്‍റിയലിസത്തിന്റെ ലക്ഷണങ്ങളും ചില കൃതികളില്‍ കണ്ടുവരുന്നുണ്ട്. സ്പെയിനിലെ യുവകവികളുടെ മേല്‍ ശക്തമായ സ്വാധീനം ചെലുത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1977-ലെ നോബല്‍ സമ്മാനം ലഭിച്ച ഇദ്ദേഹം 1984 ഡി. 14-ന് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍