This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലൂഷ്യന്‍ നിമ് നമര്‍ദം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലൂഷ്യന്‍ നിമ്നമര്‍ദം

Aleutian low pressure

മധ്യഅക്ഷാംശീയ-മേഖലകളില്‍ ശിശിരകാലത്ത് വീശുന്ന ചക്രവാതങ്ങള്‍ രൂപംകൊള്ളുന്നതിനു ഹേതുവായിത്തീരുന്ന നിമ്നമര്‍ദ (low pressure) മേഖലകളിലൊന്ന്. ശിശിരത്തില്‍ താപവികിരണംമൂലം കര തണുത്തുറയുന്നു; കടലില്‍നിന്നുള്ള താപവിസര്‍ജനത്തിന്റെ തോതു കുറവായതിനാല്‍ സമുദ്രോപരിതലത്തിലെ താപനില കൂടിയിരിക്കയും ചെയ്യും. ഇതിന്റെ ഫലമായി ശിശിരത്തിന്റെ മധ്യത്തോടെ പസിഫിക് സമുദ്രത്തിന്റെ ഉത്തരഭാഗങ്ങളില്‍ താപനില താരതമ്യേന കൂടുതലാവുകയും, അലൂഷ്യന്‍ ദ്വീപുകളുടെ പ.ഭാഗത്തായി ഒരു നിമ്നമര്‍ദമേഖല സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ മേഖലയെ കേന്ദ്രീകരിച്ചാണ് ചക്രവാതങ്ങള്‍ രൂപംകൊള്ളുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍