This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അലി പാഷ, മുഹമ്മദ് അമീന്‍ (1815 - 71)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അലി പാഷ, മുഹമ്മദ് അമീന്‍ (1815 - 71)

തുര്‍ക്കിയിലെ രാഷ്ട്രതന്ത്രജ്ഞന്‍. ലിബറല്‍ ചിന്താഗതിക്കാരനെന്ന് പ്രശസ്തിനേടിയ അലി പാഷ 1815 മാ. 4-നു ഇസ്താംബൂളില്‍ ജനിച്ചു. കാര്യമായ വിദ്യാഭ്യാസയോഗ്യത ഒന്നും ഇല്ലായിരുന്നെങ്കിലും ഇദ്ദേഹം ഫ്രഞ്ചുഭാഷയില്‍ പാണ്ഡിത്യം നേടി. 1841 മുതല്‍ 44 വരെ ലണ്ടനില്‍ തുര്‍ക്കി സ്ഥാനപതിയായി സേവനം അനുഷ്ഠിച്ച ഇദ്ദേഹം മുസ്തഫ റഷീദ് പാഷയുടെ കീഴില്‍ വിദേശകാര്യമന്ത്രിയായിത്തീര്‍ന്നു. 1855-ലെ വിയെന്ന കോണ്‍ഗ്രസിലും 1856-ലെ പാരീസ് സമ്മേളനത്തിലും ഇദ്ദേഹം പങ്കെടുത്തു. ഇദ്ദേഹം അഞ്ചുപ്രാവശ്യം (1852, 1855-56, 1858-59. 1861, 1867-71) 'ഗ്രാന്‍ഡ്‍വസീ'റായി (പ്രധാനമന്ത്രി). അബ്ദുല്‍ മജീദ് I, അബ്ദുല്‍ അസീസ് എന്നീ ഒട്ടോമന്‍ തുര്‍ക്കിസുല്‍ത്താന്മാരുടെ കാലത്ത് പാശ്ചാത്യസമ്പ്രദായങ്ങള്‍ തുര്‍ക്കിയില്‍ നടപ്പില്‍വരുത്താന്‍ ശ്രമിച്ചവരില്‍ ഇദ്ദേഹം പ്രമുഖനായിരുന്നു. പൊതുഭരണത്തില്‍ എല്ലാ മതവിഭാഗക്കാരും പങ്കെടുക്കണമെന്നു വാദിച്ചിരുന്ന ഒരു ലിബറല്‍ ചിന്താഗതിക്കാരനായിരുന്ന ഇദ്ദേഹം, 1871 സെപ്. 7-ന് ഇസ്താംബൂളില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍