This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറ രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറ രാശി

Ara Constellation

ദക്ഷിണഖഗോളത്തില്‍ വൃശ്ചികം-അപുസ് രാശികള്‍ക്കു മധ്യേ സ്ഥിതിചെയ്യുന്ന ശ്രദ്ധേയമല്ലാത്ത നക്ഷത്രരാശി. ഒരു ബലിപീഠത്തിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന ഈ നക്ഷത്രരാശിയിലെ ഏറ്റവും പ്രകാശം കൂടിയ നക്ഷത്രങ്ങള്‍ α അറ, β അറ എന്നിവയാണ്. രണ്ടിനും 2.8 കാന്തിമാനം. NGC 6193 എന്ന വിവൃത നക്ഷത്രക്കൂട്ടം, NGC 6397 എന്ന ഗ്ലോബുലാര്‍ നക്ഷത്രക്കൂട്ടം എന്നിവയാണ് ഈ നക്ഷത്രരാശിയിലെ പ്രധാന കാഴ്ചകള്‍. നോ: നക്ഷത്രരാശികള്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%B1_%E0%B4%B0%E0%B4%BE%E0%B4%B6%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍