This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അറിന്‍ഡ് റോളന്‍ഡ് ധൂമകേതു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അറിന്‍ഡ് റോളന്‍ഡ് ധൂമകേതു

Arend Roland Comet

Image:Arend Roland.png

ജ്യോതിര്‍ഫോട്ടോഗ്രഫിയുടെ സഹായത്തോടെ 1956 നവംബര്‍ 8-ന് സില്‍വയ്ന്‍ അറിന്‍ഡും (Silvain Arend) ജോര്‍ജസ് റോളന്‍ഡും ചേര്‍ന്നു കണ്ടെത്തിയ ധൂമകേതു. ഉക്ലെ (Uccle) നിരീക്ഷണാലയത്തില്‍ നടത്തിയ പഠനങ്ങളായിരുന്നു ഈ ധൂമകേതുവിന്റെ കണ്ടെത്തലിന് വഴിതെളിച്ചത്. 1957 ഏപ്രില്‍ 8-ന് സൂര്യന്റെ സമീപത്ത് എത്തിയപ്പോള്‍ അത് സൂര്യനില്‍ നിന്നു വെറും 0.32 AU മാത്രം അകലെയായിരുന്നു. ഏപ്രില്‍ 21-ന് ഈ ധൂമകേതു 0.57 AU വരെ ഭൂമിക്ക് അടുത്തെത്തി. ഏപ്രില്‍ 21-നു ശേഷം ഉത്തരാര്‍ധഗോളത്തിലുള്ളവര്‍ക്ക് ഈ ധൂമകേതുവിനെ നേരിട്ടു കാണാന്‍ കഴിഞ്ഞിരുന്നു. ഇതിന്റെ ഏറ്റവും കൂടിയ കാന്തിമാനം രേഖപ്പെടുത്തിയിട്ടുള്ളത് -1.0 ആണ്. ഇതിന്റെ വാലിന് ഉദ്ദേശം 25-30° വരെ കോണീയ ദൈര്‍ഘ്യമുണ്ടായിരുന്നു. നോ: ധൂമകേതു

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍