This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍സ മൈനര്‍ രാശി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍സ മൈനര്‍ രാശി

Ursa Minor Constellation

ഉത്തരധ്രുവപരിധീയ നക്ഷത്രരാശി. ഒരു കുട്ടിക്കരടിയുടെ രൂപം സങ്കല്പിക്കപ്പെടുന്ന ഈ നക്ഷത്രരാശി പക്ഷേ, വളരെ മങ്ങിയതാണ്. ഡ്രാക്കോ (Draco) നക്ഷത്രരാശിക്കും ഉത്തരഖഗോളധ്രുവത്തിനും മധ്യേ കാണപ്പെടുന്ന ഈ നക്ഷത്രരാശിയുടെ മൂന്നുഭാഗവും ഡ്രാക്കോ നക്ഷത്രരാശിയാല്‍ ചുറ്റപ്പെട്ടുകിടക്കുന്നു. ധ്രുവനക്ഷത്രമാണ് (Polaris) ഇതിലെ ഏറ്റവും പ്രഭയേറിയ നക്ഷത്രം (കാന്തിമാനം 1.97). ഇത് 431 പ്രകാശവര്‍ഷം അകലെയാണ് സ്ഥിതിചെയ്യുന്നത്. കൊച്ചാബ് (Kochab β UMi) ഫെര്‍കാദ് (Pherkad γ UMi) എന്നീ താരങ്ങള്‍ ധ്രുവന്റെ കാവല്‍ക്കാരായി അറിയപ്പെടുന്നു. ഏഴു നക്ഷത്രങ്ങള്‍ ചേര്‍ന്ന ഒരു നക്ഷത്രവ്യൂഹത്തെ സപ്തര്‍ഷികളുടെ ഒരു ചെറിയ പതിപ്പുപോലെ ഈ രാശിയില്‍ കാണാം. നോ: നക്ഷത്രരാശികള്‍

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍