This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അര്‍ജന്റീന, ലാ (1890? - 1936)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അര്‍ജന്റീന, ലാ (1890? - 1936)

Argentina,La

സ്പാനിഷ് നര്‍ത്തകി 1890(?)-ല്‍ ബ്യൂനസ് അയര്‍സില്‍ ജനിച്ചു. യഥാര്‍ഥ പേര് അന്റോണിയ മെര്‍സെ എന്നായിരുന്നു. നൃത്തകലാപാരമ്പര്യമുള്ളതായിരുന്നു ഇവരുടെ കുടുംബം. പിതാവിന്റെ ശിക്ഷണത്തില്‍ 4 വയസ്സു മുതല്‍ ബാലേ അഭ്യസിക്കുകയും 14-ാമത്തെ വയസ്സോടുകൂടി സ്പെയിന്‍, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ രംഗവേദികളില്‍ കലാപ്രകടനം നടത്തിത്തുടങ്ങുകയും ചെയ്തു. 1920-നുശേഷം അര്‍ജന്റീനയുടെ നൃത്തകലാവൈദഗ്ധ്യത്തിന് പാരീസില്‍ വന്‍പിച്ച അംഗീകാരം ലഭിച്ചു. തുടര്‍ന്നുള്ള 15 വര്‍ഷം യൂറോപ്പു മുഴുവന്‍ ഇവര്‍ പര്യടനം നടത്തുകയുണ്ടായി; 6 പ്രാവശ്യം വടക്കേ അമേരിക്കയും 3 തവണ തെക്കേ അമേരിക്കയും സന്ദര്‍ശിച്ചു. പാവ്ലോവയ്ക്കുശേഷം പൗരസ്ത്യദേശങ്ങള്‍ സന്ദര്‍ശിച്ച ആദ്യത്തെ പാശ്ചാത്യ നര്‍ത്തകി അര്‍ജന്റീനയാണ്. പ്രത്യേകനൃത്തസംഘം കൂടാതെ പിയാനോയുടെ പശ്ചാത്തലത്തില്‍ ഒറ്റയ്ക്കാണ് അര്‍ജന്റീന നൃത്തപരിപാടി നടത്തിയിരുന്നത്. തന്റെ തലമുറയിലെ ഏറ്റവും കീര്‍ത്തികേട്ട, സര്‍ഗാത്മകശക്തിയുള്ള സ്പാനിഷ് നര്‍ത്തകി എന്ന നിലയിലാണ് അര്‍ജന്റീന അറിയപ്പെടുന്നത്. നൃത്തകലയില്‍ അര്‍ജന്റീന നടത്തിയ പരീക്ഷണങ്ങള്‍ ഒരു നവീന ക്ലാസ്സിക് രീതിയുടെ ഉദ്ഭവത്തിനും സ്പാനിഷ് നൃത്തകലയുടെ നവോത്ഥാനത്തിനും സഹായകമായി. സംഗീതവിദുഷി കൂടിയായിരുന്ന അര്‍ജന്റീന ഐബീരിയന്‍ ക്ലാസ്സിക്കല്‍ ഗാനരചയിതാക്കളുടെ സംഗീതത്തിന് നൃത്തത്തില്‍ക്കൂടി വ്യാഖ്യാനം നല്‍കുകയുണ്ടായി. 1936 ജൂല. 18-ന് ഫ്രാന്‍സില്‍ ഇവര്‍ നിര്യാതയായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍