This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരുണഗിരികവി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരുണഗിരികവി

ഗോദവര്‍മയശോഭൂഷണം എന്ന സംസ്കൃതാലങ്കാരഗ്രന്ഥം രചിച്ച കേരളീയ പണ്ഡിതന്‍. വിശ്വനാഥന്റെ സാഹിത്യദര്‍പ്പണത്തിലേതിനു സമാനമായി, ഉപമ മുതല്‍ ഉദാത്തം വരെയുള്ള അര്‍ഥാലങ്കാരങ്ങളെ പ്രതിപാദിക്കുന്ന കൃതിയാണ് ഗോദവര്‍മയശോഭൂഷണം. ഇതിലെ കാരികകളും ഉദാഹരണ പദ്യങ്ങളും അരുണഗിരി തന്നെ രചിച്ചിരിക്കുന്നു. ഉദാഹരണശ്ളോകങ്ങളെല്ലാം രാജസ്തുതിപരങ്ങളാണ്. വടക്കുംകൂര്‍ രാജവംശത്തില്‍ അനേകം ഗോദവര്‍മരാജാക്കന്മാരുണ്ടായിട്ടുണ്ട്; അവരില്‍ ആരാണ് ഇവിടെ പ്രകീര്‍ത്തിതനായിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ കാലമേതെന്നും വ്യക്തമല്ല. ഗ്രന്ഥാവസാനത്തില്‍, 'ഇതിശ്രീമതോ വെങ്കടാദ്രി ഗുരുകൃപാവ്യാപ്തവിദ്യസ്യ, കൗണ്ഡിന്യകുലസാഗരോദിതസ്യ ശേഷാദ്രിസൂനോരരുണഗിരികവേഃ കൃതിഃ' എന്ന പ്രസ്താവമുണ്ട്. അരുണഗിരികവി, കൗണ്ഡിന്യഗോത്രജനും ശേഷാദ്രിയുടെ പുത്രനും വെങ്കടാദ്രിശിഷ്യനുമാണ് എന്ന് ഇതില്‍നിന്നും സിദ്ധമാകുന്നു. ഗൗരീശതകം എന്നൊരു കാവ്യം കൂടി അരുണഗിരി രചിച്ചിട്ടുണ്ടെന്ന് ഗോദവര്‍മയശോഭൂഷണത്തില്‍ കൊടുത്തിട്ടുള്ള ഉദ്ധരണിയില്‍നിന്ന് മനസ്സിലാക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍