This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിസ്റ്റോമിനസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിസ്റ്റോമിനസ്

Aristomenes

രണ്ടാം മെസ്സേനിയന്‍ യുദ്ധത്തില്‍ പങ്കെടുത്ത വീരനായകന്‍. ഇദ്ദേഹം ചരിത്രപുരുഷനാണെന്ന കാര്യത്തില്‍ പണ്ഡിതന്മാരുടെയിടയില്‍ തര്‍ക്കം ഇല്ലാതില്ല. അന്റേനിയയിലെ ഈപ്പിത്തിദ് (Aepytid) വംശത്തില്‍ നിക്കോമീഡ്സിന്റെയും നിക്കോട്ടീലിയയുടെയും പുത്രനായി ജനിച്ചു. ചില രേഖകളനുസരിച്ച് പൈറസ് ആണ് ഇദ്ദേഹത്തിന്റെ പിതാവ്. സ്പാര്‍ട്ടയ്ക്കെതിരായി ആര്‍ഗോസിന്റെയും ആര്‍ക്കേഡിയയുടെയും സഹായത്തോടെ വലിയൊരു വിപ്ളവമുണ്ടാക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ഒന്നാമത്തെ യുദ്ധത്തില്‍ മെസ്സേനിയ സ്പാര്‍ട്ടയെ തോല്പിച്ചു. എന്നാല്‍ അടുത്ത വര്‍ഷം നടന്ന ഐതിഹാസികയുദ്ധത്തില്‍ സ്പാര്‍ട്ടക്കാര്‍ അരിസ്റ്റോമിനസിനെ തോല്പിച്ചോടിച്ചു. പ്രാണരക്ഷാര്‍ഥം ഐരാ (Eira) വനാന്തരത്തിലൂടെ ആര്‍ക്കേഡിയയിലെ റോഡ്സിലെത്തി. ഇവിടെവച്ച് അരിസ്റ്റോമിനസ് നിര്യാതനായി. ഇദ്ദേഹത്തിന്റെ വീരാപദാനങ്ങള്‍ പല ഭാഷകളിലും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ റോഡ്സില്‍ സ്ഥാപിച്ചിട്ടുണ്ട്. ക്രീറ്റന്‍ പുരാണകവിയായ റിയാനസ് ഇദ്ദേഹത്തെ കഥാനായകനാക്കി മെസീനിയാക്ക എന്ന കാവ്യം രചിച്ചിട്ടുണ്ട് (ബി.സി. 230).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍