This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിയുണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിയുണ്ട

കേരളീയമായ ഒരു മധുരപലഹാരം. അരികൊണ്ടുണ്ടാക്കുന്നതിനാലും ഉണ്ടയുടെ രൂപം ഉള്ളതിനാലും ഇതിന് ഈ പേരുണ്ടായി. അരി, ശര്‍ക്കര, ചിരകിയ തേങ്ങ എന്നിവയാണ് ഇതിന്റെ ചേരുവകള്‍. പച്ചരി വെള്ളത്തില്‍ കുതിര്‍ത്തുവാരിവച്ച് തോര്‍ന്നശേഷം ഇടിച്ചുപൊടിക്കണം. ആ പൊടി മുഴുത്ത തരിയുള്ളതായിരിക്കണം. അനന്തരം വിളഞ്ഞ തേങ്ങ ചിരകിയെടുത്ത് അരിപ്പൊടിയില്‍ ചേര്‍ത്തിളക്കണം. പിന്നീട് ഉരുളിയില്‍ അടുപ്പത്തുവച്ച് ഇളക്കി വറക്കണം. പാകത്തിനു പൊടി മൂത്തുകഴിഞ്ഞാല്‍ അതു വാങ്ങിവച്ച് തണുപ്പിക്കണം. പിന്നീട് ശര്‍ക്കര പാവുകാച്ചിയെടുത്ത് മേല്പറഞ്ഞ പൊടി അതിലിട്ട് ഇളക്കണം. ചൂടാറുന്നതിനു മുന്‍പ് ഉണ്ടകളാക്കി ഉരുട്ടണം. പാവ് ഇളംപാകമാണെങ്കില്‍ അരിയുണ്ടകള്‍ കടുപ്പം കുറഞ്ഞതും മൂത്തപാകമാണെങ്കില്‍ കടുപ്പംകൂടിയതുമായിരിക്കും. കടുപ്പംകൂടിയത് വളരെക്കാലം കേടുകൂടാതെയിരിക്കും. അരിയുണ്ടയ്ക്ക് അവലോസുണ്ട എന്നും പേരുണ്ട്. ശര്‍ക്കരയോടൊപ്പം ജീരകം, ചുക്കുപൊടി, ചെറുനാരങ്ങാനീര് എന്നിവയേതെങ്കിലും ചേര്‍ത്ത് രുചി വര്‍ധിപ്പിക്കാറുണ്ട്.

(മിസിസ് കെ.എം. മാത്യു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍