This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരിത്‍മെറ്റിക് ആന്‍ഡ് ലോജിക് യൂണിറ്റ് (എ.എല്‍.യു.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരിത്‍മെറ്റിക് ആന്‍ഡ് ലോജിക് യൂണിറ്റ് (എ.എല്‍.യു.)

Arithmetic and Logic Unit(A.L.U)

കംപ്യൂട്ടറിലെ സെന്‍ട്രല്‍ പ്രോസസിങ് യൂണിറ്റിന്റെ (സി.പി.യു.) മര്‍മപ്രധാനമായ ഭാഗം. ഈ ഡിജിറ്റല്‍ പരിപഥത്തില്‍ നടക്കുന്ന ഗണിത യുക്തിപരമായ ക്രിയകളാണ് കംപ്യൂട്ടര്‍ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം.

1945-ല്‍ പ്രസിദ്ധ ശാസ്ത്രജ്ഞനായ ജോണ്‍ ഫൊന്‍ ന്യൂമാന്‍ (John Von Neumann) ആണ് എ.എല്‍.യു എന്ന ആശയം ആദ്യമായി നിര്‍ദേശിച്ചത്. 1946-ല്‍ പുറത്തിറങ്ങിയ ഐ.എ.എസ്. കംപ്യൂട്ടര്‍ (IAS Computer) ആണ് എ.എല്‍.യു. സംവിധാനം ഉപയോഗപ്പെടുത്തിയ ആദ്യത്തെ കംപ്യൂട്ടര്‍. ആധുനിക ഇലക്ട്രോണിക് കംപ്യൂട്ടറുകളുടെ രൂപകല്പനയുടെ അടിസ്ഥാനം ഈ ഐ.എ.എസ്. കംപ്യൂട്ടറാണ്.

XOR,AND,OR മുതലായ ലോജിക് ഗേറ്റുകളാണ് ഒരു എ.എല്‍.യുവിന്റെ അടിസ്ഥാന നിര്‍മാണ ഘടകങ്ങള്‍. വ്യത്യസ്ത രീതികളിലൂടെയാണ് ഇവിടെ സംഖ്യകളെ സൂചിപ്പിക്കുന്നത്. ആദ്യകാലങ്ങളില്‍ വണ്‍സ് കോംപ്ലിമെന്റ് (1's complement), സൈന്‍ഡ് മാഗ്നിറ്റ്യൂഡ് എന്നീ സംവിധാനങ്ങള്‍ നിലവിലുണ്ടായിരുന്നു. ഇന്ന് പൊതുവേ ടൂസ് കോംപ്ലിമെന്റ് (2's completement) രീതിയാണ് അവലംബിക്കാറുള്ളത്. കൂട്ടല്‍, കിഴിക്കല്‍, ഗുണിക്കല്‍, ഹരിക്കല്‍ മുതലായ അടിസ്ഥാന ക്രിയകളും, AND,OR,XOR തുടങ്ങിയ ബിറ്റ് അടിസ്ഥാനത്തിലുള്ള ക്രിയകളും ഒരു എ.എല്‍.യു. ചെയ്യുന്നു. ഇന്‍പുട്ട് രജിസ്റ്ററുകളില്‍ നിന്നും ഡേറ്റ സ്വീകരിച്ച് എക്സിക്യൂട്ട് ചെയ്യുകയും ഔട്ട്പുട്ട് രജിസ്റ്ററുകളില്‍ ശേഖരിക്കുകയുമാണ് ഒരു എ.എല്‍.യു.വിന്റെ പ്രവര്‍ത്തന തത്ത്വം. ഏത് ക്രിയയാണ് ചെയ്യേണ്ടത് എന്ന നിര്‍ദേശം എ.എല്‍.യുവിന് നല്‍കുന്നത് സി.പി.യുവിന്റെ മറ്റൊരു ഭാഗമായ കണ്‍ട്രോള്‍ യൂണിറ്റ് ആണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍