This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അരവിന്ദാക്ഷമേനോന്‍, വി.ടി. (1921 - 95)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അരവിന്ദാക്ഷമേനോന്‍, വി.ടി. (1921 - 95)

വി.ടി.അരവിന്ദാക്ഷന്‍മേനോന്‍

കേരളീയ നടന്‍. കൊടുങ്ങല്ലൂര്‍ വടശ്ശേരി തൈപ്പറമ്പു വീട്ടില്‍ കൊച്ചുരാമവാര്യരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി 1921 ജൂല. 22-ന് ജനിച്ചു. വിദ്യാഭ്യാസകാലത്തു തന്നെ പല സംഗീതനാടകമത്സരങ്ങളിലും പങ്കെടുത്ത് വിജയംവരിച്ചു. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും കച്ചേരികള്‍ നടത്തുകയും ചെയ്തു. 1951 മുതലാണ് പ്രൊഫഷണല്‍ നാടകവേദിയുമായി ബന്ധപ്പെട്ടത്. കെടാമംഗലം പപ്പുക്കുട്ടി എഴുതിയ ബാങ്കര്‍ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് 'ഓച്ചിറ പരബ്രഹ്മോദയം', 'കലാനിലയം' തുടങ്ങിയ പ്രൊഫഷണല്‍ നാടകസംഘങ്ങളില്‍ അംഗമായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന നാടകാവതരണങ്ങളില്‍ പങ്കെടുത്തു. 1965-ല്‍ കേന്ദ്ര സംഗീതനാടക അക്കാദമിയും 1970-ല്‍ കേരള സംഗീതനാടക അക്കാദമിയും ഇദ്ദേഹത്തിന്റെ അഭിനയ നിപുണതയെ അംഗീകരിച്ച് അവാര്‍ഡു നല്കിയിട്ടുണ്ട്. പഴശ്ശിരാജ, കുഞ്ഞാലി മരയ്ക്കാര്‍, കായംകുളം കൊച്ചുണ്ണി, കടമറ്റത്തു കത്തനാര്‍ എന്നിവ അരവിന്ദാക്ഷമേനോന്‍ പ്രധാനഭാഗങ്ങള്‍ അഭിനയിച്ച നാടകങ്ങളില്‍ ചിലതാണ്. കൂടാതെ ഇന്ദുലേഖ, സ്ത്രീ, ധര്‍മശാസ്താവ് തുടങ്ങിയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 1995-ല്‍ അരവിന്ദാക്ഷമേനോന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍