This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അയ്നു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അയ് നു

Ainu

ഹൊക്കായ്ദൊ, സഖാലിന്‍, കുറീല്‍ എന്നീ ദ്വീപുകളിലെ ഒരു ജനവര്‍ഗം. ഏഷ്യയിലെ പ്രാചീന ജനവര്‍ഗമായ കാക്കസോയ്ഡുകളുടെ പിന്‍ഗാമികളാണ് ഇക്കൂട്ടര്‍. മുന്‍കാലത്ത് അയ്നു ജനവര്‍ഗം തെക്കോട്ട് റ്യുക്കുയൂ ദ്വീപുകള്‍ വരെ നീങ്ങിയിരുന്നു. ന്യൂഗിനി, ആസ്റ്റ്രേലിയ എന്നിവിടങ്ങളിലെ ആസ്റ്റ്രലോയ്ഡ് ആദിമനിവാസികളുമായി അയ്നു വര്‍ഗത്തിനു ബന്ധമുണ്ടെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യരുടെ ഇടയില്‍ ഏറ്റവും കൂടുതല്‍ രോമനിബിഡമായ ശരീരമുള്ളവരാണ് അയ്നു ജനത. ഇവര്‍ ഉയരം കുറഞ്ഞവരും കറുത്ത നിറം ഉള്ളവരുമാണ്. ജപ്പാന്‍കാരുടെ വടക്കോട്ടുള്ള കുടിയേറ്റക്കാലത്ത് അവര്‍ അയ്നു വര്‍ഗവുമായി സംഘട്ടനത്തിലേര്‍പ്പെട്ടിരുന്നു. ഹൊക്കായ്ദൊ പ്രദേശത്ത് അവശേഷിച്ച അയ്നു വര്‍ഗവുമായി സമാധാനം സ്ഥാപിച്ചതോടെയാണ് ഈ സംഘട്ടനങ്ങള്‍ക്ക് അറുതി വന്നത്.

കടല്‍ത്തീരത്തുള്ള ചെറിയ ഗ്രാമങ്ങളിലാണ് അയ്നു വര്‍ഗക്കാര്‍ വസിക്കുന്നത്. വേട്ടയാടല്‍, മീന്‍പിടിത്തം എന്നിവയാണ് ഇവരുടെ മുഖ്യമായ തൊഴില്‍. പില്ക്കാലത്ത് ചെറിയ തോതില്‍ കൃഷിയും നടത്തിവന്നു. വീടുകളുണ്ടാക്കുന്നതു മുളകൊണ്ടാണ്. പുരുഷന്മാര്‍ താടിമീശ വളര്‍ത്തിയിരുന്നു. സ്ത്രീകള്‍ പച്ച കുത്തുന്ന പതിവുണ്ടായിരുന്നു. മരവുരി ധരിക്കുന്നവരായിരുന്നു അയ്നു ജനത. പരേതര്‍ക്കുവേണ്ടി ബലി നടത്തുക, കരടിയെ കുരുതി കൊടുക്കുക എന്നീ ആചാരങ്ങള്‍ സര്‍വസാധാരണമാണ്. ഗ്രാമത്തലവന്മാരും ഗോത്രത്തിലെ കാരണവന്മാരുമാണ് നേതൃസ്ഥാനം ഏറ്റെടുത്തിരുന്നത്. അയ്നുജനതയുടെ ജീവിതരീതി ജാപ്പനീസ് സ്വാധീനത്തിനു വിധേയമായിത്തീര്‍ന്നു. അയ്നുജനതയുടെ യുവതലമുറയില്‍ ആധുനിക ജാപ്പനീസ് സംസ്കാരം ഗണ്യമായ സ്വാധീനം ചെലുത്തുന്നുണ്ട്. അയ്നുഭാഷകള്‍ക്കു മറ്റു ഭാഷകളുമായി ബന്ധമില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%AF%E0%B5%8D%E0%B4%A8%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍