This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമ്പലമുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമ്പലമുകള്‍

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ പഞ്ചായത്തില്‍പ്പെട്ട ഒരു വ്യവസായകേന്ദ്രം. കുഗ്രാമമായിരുന്ന ഈ പ്രദേശം ഒരു വ്യവസായകേന്ദ്രമായി വളര്‍ന്നുകൊണ്ടിരിക്കുന്നു. എറണാകുളത്തുനിന്നും 16 കി.മീ. കി.മാറി സ്ഥിതിചെയ്യുന്നു. മുന്‍പ് അധികം ജനസമ്പര്‍ക്കമില്ലാതിരുന്ന ഈ കുന്നിന്‍ പ്രദേശത്ത് ഇപ്പോള്‍ കൂറ്റന്‍ യന്ത്രശാലകളും പണിശാലകളും ഉയര്‍ന്നുവന്നിട്ടുണ്ട്. കൊച്ചി എണ്ണ ശുദ്ധീകരണശാല (Cochin Oil Refinery) യുടെ ആസ്ഥാനമാണ് ഈ സ്ഥലം. സമുദ്രനിരപ്പില്‍നിന്നും 18 മീ. ഉയരത്തിലുള്ള 600-ല്‍പ്പരം ഏക്കര്‍ സ്ഥലമാണ് എണ്ണ ശുദ്ധീകരണശാലയുടെ ആസ്ഥാനം. കൊച്ചി തുറമുഖത്തില്‍നിന്ന് അമ്പലമുകളിലേക്കു ക്രൂഡോയില്‍ വഹിച്ചുകൊണ്ടു പോകുന്ന കുഴലുകളുണ്ട്. ഇവിടെയുള്ള പുരാതനമായ ദേവീക്ഷേത്രം ഓയില്‍ റിഫൈനറിക്കടുത്തുതന്നെയാണ്. തെങ്ങും കശുമാവും മറ്റു ഫലവൃക്ഷങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് ചുറ്റും. റിഫൈനറിയിലെത്തിക്കുന്ന അസംസ്കൃത എണ്ണ ശുദ്ധീകരിച്ചശേഷം പൈപ്പുലൈനുകള്‍ വഴിയും, റോഡുമുഖേനയും റെയില്‍വേ വഴിക്കും രാജ്യത്തിന്റെ പല ഭാഗത്തേക്കും കയറ്റി അയയ്ക്കപ്പെടുന്നു. ശുദ്ധീകൃത എണ്ണയുടെ കയറ്റിഅയയ്ക്കല്‍ സൌകര്യത്തിനു വേണ്ടി ഒരു റെയില്‍വേ മാര്‍ഷലിംഗ് യാര്‍ഡും, പ്രോജക്ട് സ്റ്റാഫിന് ഹൌസിംഗ് കോളനിയും നിര്‍മിക്കപ്പെട്ടിട്ടുണ്ട്. ഒരു രാസവള നിര്‍മാണശാലയും അമ്പലമുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

(കാട്ടാക്കട ദിവാകരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍