This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍

American Library Association

യു.എസ്സിലെ ഗ്രന്ഥശാലാഭാരവാഹികളുടെ ദേശീയ സംഘടന. 1876-ല്‍ ഇതു നിലവില്‍ വന്നു. ഇതിന്റെ ആസ്ഥാനം ഷിക്കാഗോയാണ്. എല്ലാ ജനങ്ങള്‍ക്കും ഗ്രന്ഥശാലകള്‍ പരമാവധി പ്രയോജനപ്പെടുമാറാക്കുക, ഗ്രന്ഥശാലകളുടെ നിലവാരം ഉയര്‍ത്തുക, എന്നിവയാണ് ഈ സംഘടനയുടെ ലക്ഷ്യങ്ങള്‍. സ്കൂള്‍ ഗ്രന്ഥശാലാസംഘടന, സ്റ്റേറ്റ് ഗ്രന്ഥശാലാസംഘടന, അമേരിക്കന്‍ ഗ്രന്ഥശാലാ ട്രസ്റ്റി സംഘടന, കോളജ് ഗവേഷണഗ്രന്ഥശാലാ സംഘടന, ആശുപത്രി-ഇന്‍സ്റ്റിറ്റ്യൂഷന്‍ ഗ്രന്ഥശാലാ സംഘടന എന്നീ വിവിധ ഗ്രന്ഥശാലാസംഘടനകള്‍ അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ വയോജനസര്‍വീസ് വിഭാഗം, ശിശുസര്‍വീസ് വിഭാഗം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓട്ടമേഷന്‍ വിഭാഗം, ഗ്രന്ഥശാലാ അഡ്മിനിസ്ട്രേഷന്‍ വിഭാഗം, ഗ്രന്ഥശാലാ വിദ്യാഭ്യാസ വിഭാഗം, റഫറന്‍സ് സര്‍വീസ് വിഭാഗം, റിസോഴ്സസ് ആന്‍ഡ് ടെക്നിക്കല്‍ സര്‍വീസ് വിഭാഗം, യങ്-അഡള്‍ട്ട് സര്‍വീസ് വിഭാഗം എന്നീ എട്ടു ഗ്രന്ഥശാലാ സര്‍വീസ് വിഭാഗങ്ങളും ഇതിന്റെ ഘടകങ്ങളായുണ്ട്. എല്ലാവര്‍ക്കും എല്ലാത്തരത്തിലുള്ള പുസ്തകങ്ങളും വായിക്കാനുള്ള സ്വാതന്ത്ര്യം നല്കുക എന്ന ഗ്രന്ഥശാലാവകാശനിയമത്തിന് 1948-ല്‍ ഈ സംഘടന അംഗീകാരം നല്കി. അമേരിക്കന്‍ ലൈബ്രറി അസോസിയേഷനു പുറമേ പ്രത്യേക വിഷയങ്ങള്‍ക്കായുള്ള ഗ്രന്ഥശാലാസംഘടനകളും അമേരിക്കയില്‍ പ്രവര്‍ത്തനം നടത്തുന്നുണ്ട്. എങ്കിലും ഗ്രന്ഥശാലാസംഘടനകളില്‍ ആദ്യം രൂപംകൊണ്ടത് അമേരിക്കന്‍ ലൈബ്രറി അസോസിയേഷന്‍ ആണ്.

അസോസിയേഷനും അതിന്റെ ശാഖകളും വര്‍ഷംപ്രതി അനേകം അമ്മേളനങ്ങള്‍ നടത്താറുണ്ട്. വാര്‍ഷിക സമ്മേളനങ്ങളും ഇവയിലുള്‍പ്പെടുന്ന 2006-ലെ വാര്‍ഷിക സമ്മേളനം ന്യൂ ഓര്‍ലിയന്‍സില്‍വച്ച് നടന്നു. ഡിജിറ്റല്‍ മില്ലെനിയം കോപ്പിറൈറ്റ് ആക്ടില്‍ കാലോചിതമായ പരിഷ്കാരങ്ങള്‍ വരുത്തുന്നതിന് അഗ്രോവിയേഷന്‍ വേണ്ട സഹകരണങ്ങള്‍ നല്‍കിവരുന്നു. ഗവേഷണ പ്രവര്‍നങ്ങളെ പ്രോത്സാഹിപ്പിക്കാനായി ഇന്‍ഫര്‍മേഷന്‍ ആക്സസ് അലയന്‍സില്‍ ചേരാനും അസോസിയേഷന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍