This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമര്‍കാണ്ടക്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമര്‍കാണ്ടക്

മധ്യപ്രദേശില്‍ ബിലാസ്പൂര്‍ ജില്ലയില്‍പ്പെട്ട മലനിര. അമര്‍കാണ്ടക് എന്നതിന് 'അനശ്വരന്‍മാരുടെ കൊടുമുടി' എന്നാണ് അര്‍ഥം. നര്‍മദാനദിയുടെ പ്രഭവസ്ഥാനമായ ജലവിഭാജകപ്രദേശമാണിത്. ജോഹിലയും അര്‍പയുമാണ് ഇവിടെനിന്നും ഉദ്ഭവിക്കുന്ന മറ്റു രണ്ടു നദികള്‍. ഇവയില്‍ ജോഹില ഗംഗയുടെ പോഷകനദിയായ സോണ്‍നദിയില്‍ പതിക്കുന്നു. അര്‍പ കൃഷിപ്രധാനമായ ഛത്തിസ്ഗഢിലൂടെ കുറേ ദൂരം ഒഴുകി മഹാനദിയില്‍ ചേരുന്നു. ബിലാസ്പൂര്‍-കട്നി റെയില്‍വേ അമര്‍കാണ്ടക് മലകളിലൂടെയാണ് കടന്നുപോവുന്നത്.

ശിവന്‍ ത്രിപുരദഹനം നടത്തിയത് 'അമരകണ്ടക' പര്‍വതത്തില്‍വച്ചായിരുന്നുവെന്ന് പുരാണങ്ങള്‍ പറയുന്നു. ഈ ഗിരിയുടെ ദിവ്യത്വത്തെപ്പറ്റി പദ്മപുരാണം ദീര്‍ഘമായി വിവരിക്കുന്നുണ്ട്. നര്‍മദയുടെ ഉദ്ഭവസ്ഥാനം ഒരു പുണ്യതീര്‍ഥമായി ഗണിക്കപ്പെടുന്നു. ധാരാളം ശിവക്ഷേത്രങ്ങള്‍ ഇവിടെ കാണാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍