This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അമരുകന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അമരുകന്‍

അമരുകശതകം എന്ന പ്രസിദ്ധ ശൃംഗാരകാവ്യത്തിന്റെ കര്‍ത്താവ്. 'അമരു' എന്ന പേരിലും അറിയപ്പെട്ടിരുന്ന ഈ കവി, കാശ്മീരത്തിലെ ഒരു രാജാവായിരുന്നുവെന്നും എ.ഡി. 8-ാം ശ.-മാണ് ഇദ്ദേഹത്തിന്റെ ജീവിതകാലമെന്നും പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നു; ഇതല്ലാതെ ചരിത്രരേഖകളില്‍നിന്ന് ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരമൊന്നും ലഭ്യമല്ല. 9-ാം ശ.-ത്തിന്റെ ഉത്തരാര്‍ധത്തില്‍ ജീവിച്ചിരുന്ന ആനന്ദവര്‍ധനന്‍ തന്റെ കൃതിയായ ധ്വന്യാലോകത്തില്‍ 'യഥാ അമരുകസ്യകവേര്‍ മുക്തകാഃ ശൃംഗാരരസസ്യന്ദിനഃ പ്രബന്ധായമാനഃ പ്രസിദ്ധാ ഏവ' എന്ന് അമരുകശതകത്തെക്കുറിച്ച് സ്മരിക്കുന്നുണ്ട്. നോ: അമരുകശതകം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍