This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഭിപ്രായസ്വാതന്ത്ര്യം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഭിപ്രായസ്വാതന്ത്ര്യം
Freedom of Expression
ഇന്ത്യന്‍ ഭരണഘടനയില്‍ ഉറപ്പുനല്കുന്ന പ്രധാനപ്പെട്ട ഒരു മൌലികാവകാശം. ജനാധിപത്യ ഗവണ്‍മെന്റുകള്‍ പ്രധാനമായും ആ രാജ്യത്തെ ജനങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യത്തിലാണ് നിലക്കൊള്ളുന്നത്. ശക്തമായ വിമര്‍ശനം ഒരു ഗവണ്‍മെന്റിന്റെ സുഗമമായ നിലനില്പിനത്യാവശ്യമാണ്. ഭരണഘടനയുടെ 19-ാം വകുപ്പ് ഇന്ത്യന്‍ പൌരന്‍മാര്‍ക്ക് മൗലികമായ അവകാശങ്ങള്‍ ഉറപ്പു നല്കുന്നു. ഇതില്‍ 19(1) (a) അഭിപ്രായസ്വാതന്ത്ര്യം പൌരന്‍മാര്‍ക്ക് ഉറപ്പു നല്കുന്നതാണ്.
ഒരു പൌരന് അയാളുടെ മനസ്സില്‍ തോന്നുന്ന ആശയങ്ങള്‍ നിര്‍ഭയമായും അസന്ദിഗ്ധമായും പ്രകടിപ്പിക്കുവാനുള്ള സ്വാതന്ത്ര്യമാണ് അഭിപ്രായസ്വാതന്ത്യം. ഈ സ്വാതന്ത്യത്തില്‍ പ്രസിദ്ധീകരണസ്വാതന്ത്യവും മറ്റുതരത്തിലുള്ള ആശയപ്രകടനസ്വാതന്ത്യവും ഉള്‍ പ്പെടും. പ്രസിദ്ധീകരണസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഉത്തരവുകള്‍ അഭിപ്രായസ്വാതന്ത്യത്തിനെതിരാണ്. സുപ്രീംകോടതി മുന്‍പാകെ 1950-ല്‍ വന്ന രമേഷ്താപ്പറുടെ കേസില്‍ മദ്രാസ് ഗവണ്‍മെന്റിന്റെ ഉത്തരവനുസരിച്ച് ക്രോസ്റോഡ് എന്ന പത്രം നിരോധിക്കുകയുണ്ടായി. ഈ ഉത്തരവ് ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിധിച്ചു. പ്രസിദ്ധീകരണസ്വാതന്ത്ര്യം തടയുകയെന്നത് അഭിപ്രായസ്വാതന്ത്ര്യം തടയുകയെന്നതാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
എന്നാല്‍ അഭിപ്രായസ്വാതന്ത്യം അനിയന്ത്രിതമായ ഒന്നല്ല; മറ്റു മൗലികാവകാശങ്ങളെപ്പോലെ ഇതും നിയന്ത്രണവിധേയമാണ്. അനിയന്ത്രിതമോ പരിധിയില്ലാത്തതോ ആയ അവകാശം ഭരണഘടന ആര്‍ക്കും നല്കുന്നില്ല. ഭരണഘടനയുടെ 19(2) മുതല്‍ (6) വരെയുള്ള ഉപവകുപ്പുകള്‍ മൌലികാവകാശങ്ങളുടെ നിയന്ത്രണങ്ങളുടെ സ്വഭാവത്തെപ്പറ്റി പ്രതിപാദിക്കുന്നു. ഈ നിയന്ത്രണപ്രക്രിയയെ ഭരണഘടനയില്‍ നിര്‍വചിച്ചിട്ടില്ല. ഉചിതമായ, അല്ലെങ്കില്‍ യുക്തമായ നിയന്ത്രണങ്ങള്‍ക്കുള്ള ഉപാധികള്‍ നിര്‍ദേശിക്കുകയാണ് പ്രസ്തുത വകുപ്പില്‍ ചെയ്തിട്ടുള്ളത്.
അഭിപ്രായസ്വാതന്ത്യത്തിന്‍മേലുള്ള ഈ നിയന്ത്രണങ്ങളെ ഭരണഘടന പല അടിസ്ഥാനങ്ങളില്‍ തരംതിരിച്ചിട്ടുണ്ട്. 1951-ലെ ഒന്നാം ഭരണഘടനാ ഭേദഗതിപ്രകാരം 19-ാം വകുപ്പിന്റെ രണ്ടാം ഉപവകുപ്പില്‍ അഭിപ്രായസ്വാതന്ത്ര്യത്തിനു നീതിപൂര്‍വകമായ നിയന്ത്രണങ്ങളേര്‍പ്പെടുത്താന്‍ നിയമനിര്‍മാണസഭയ്ക്കധികാരം നല്കി. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയുടെ ഭദ്രതയും അഖണ്ഡതയും; സ്റ്റേറ്റിന്റെ ഭദ്രത; അന്യദേശങ്ങളുമായുള്ള സുഹൃദ്ബന്ധം; പൊതുസമാധാനം തുടങ്ങിയ കാര്യങ്ങള്‍ സംരക്ഷിക്കുവാന്‍ മാത്രമുള്ളതായിരിക്കണം.
ഭരണഘടന 16-ാം ഭേദഗതി (1963) മൂലം ഉള്‍ക്കൊളളിച്ച ഒന്നാണ് ഇവയില്‍ ആദ്യത്തേത്.
മുകളില്‍ സൂചിപ്പിച്ച നിയന്ത്രണങ്ങളുടെ പ്രായോഗികഫലം അഭിപ്രായസ്വാതന്ത്ര്യത്തിനു സാരമായ സ്വാതന്ത്ര്യക്കുറവുവരുത്തുകയാണെന്ന് ഒരു വിമര്‍ശനം ഉണ്ട്. ഇതു തെറ്റാണ്. കടിഞ്ഞാണിടാത്ത ഏതു സ്വാതന്ത്ര്യവും സമൂഹത്തിനു വളരെയേറെ സങ്കീര്‍ണതയും പ്രയാസങ്ങളും സൃഷ്ടിക്കുവാന്‍ മാത്രമാണുതകുന്നത്. ഈ പരിമിതികള്‍ അപരിഹാര്യവുമാണ്. സുപ്രീംകോടതി വിവിധ കേസുകളില്‍ ഈ പരിമിതികളെ, രാഷ്ട്രനന്മയെ കണക്കിലെടുത്തുകൊണ്ട് അംഗീകരിച്ചിട്ടുമുണ്ട്.
(എം. കൃഷ്ണന്‍ നായര്‍)