This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഭക്ഷ്യം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഭക്ഷ്യം

ഭക്ഷിക്കരുതെന്നു വിലക്കപ്പെട്ടിട്ടുള്ള വസ്തു. ഭക്ഷ്യ വിഷയത്തില്‍ സ്മൃതി മുതലായ ശാസ്ത്രങ്ങള്‍ ചില നിയമങ്ങള്‍ നല്കുന്നു. 'പഞ്ച പഞ്ചനഖാ ഭക്ഷ്യാ' അതായത് അഞ്ചു നഖങ്ങളോടുകൂടിയ ജന്തുക്കളില്‍ അഞ്ചിനങ്ങള്‍ ഭക്ഷിക്കുവാന്‍ വിരോധമില്ലാത്തവയാണ് എന്ന് മനുസ്മൃതിയില്‍ കാണുന്നു. ശശം (മുയല്‍), ശല്യകം (മുള്ളന്‍പന്നി), ഗോധ (ഉടുമ്പ്), ഖഡ്ഗം (കാണ്ടാമൃഗം), കൂര്‍മം (ആമ) എന്നിവയാണ് ഭക്ഷ്യങ്ങളായ പഞ്ചനഖങ്ങള്‍. അതിനാല്‍ അതില്‍പെടാത്തവ അഭക്ഷ്യങ്ങളാണെന്ന് നിര്‍ണയിക്കാം. 'അഭക്ഷ്യോ ഗ്രാമ്യകുക്കുടഃ', 'അഭക്ഷ്യോ ഗ്രാമ്യസൂകരഃ' അതായത് ഗ്രാമത്തിലെ കോഴി, ഗ്രാമത്തിലെ പന്നി എന്നിവ അഭക്ഷ്യങ്ങളാണ് എന്നുള്ള നിഷേധങ്ങളില്‍നിന്നും കാട്ടുകോഴിയും കാട്ടുപന്നിയും ഭക്ഷ്യങ്ങളാണെന്നു സിദ്ധിക്കുന്നു. ശാസ്ത്രങ്ങളിലെ ഭക്ഷ്യാഭക്ഷ്യവിവേകം ധര്‍മാധര്‍മബോധത്തിനുവേണ്ടിയാണ്.

ചിലതെല്ലാം വ്രതകാലങ്ങളില്‍ അഭക്ഷ്യങ്ങളാണെന്ന് അനുശാസനമുണ്ട്. സപത്നീകനായ ദിലീപിന് താപോവനജീവിതരീതി നിര്‍ദേശിച്ച കൂട്ടത്തില്‍ ആഹാരവും വനത്തിലുള്ളതേ ആകാവൂ എന്നുള്ള നിയന്ത്രണം വസിഷ്ഠന്‍ ഏര്‍പ്പെടുത്തിയിരുന്നതായി രഘുവംശത്തില്‍ കാളിദാസന്‍ പറഞ്ഞിരിക്കുന്നു. ജനങ്ങളുടെ സത്വാദിഗുണഭേദമനുസരിച്ച് ആഹാരത്തിനും ത്രൈവിധ്യം പ്രതിപാദിക്കുന്ന ഗീതാവചനവും സ്മര്‍ത്തവ്യമാണ്. ആധ്യാത്മികമാര്‍ഗത്തില്‍ ലക്ഷ്യബോധത്തോടെ സഞ്ചരിക്കുന്നവര്‍ ഭക്ഷണവിഷയത്തില്‍ ഏതേതു വര്‍ജിക്കണമെന്നുള്ള പ്രമാണ വചനങ്ങള്‍ എല്ലാ മതങ്ങളിലും കാണാം. 'ആഹാരശുദ്ധൌ സത്വശുദ്ധിഃ' (പാതഞ്ജലയോഗസൂത്രം) എന്നിങ്ങനെ സത്വശുദ്ധിക്ക് ഉപായമായി ആഹാരശുദ്ധിയെ നിര്‍ദേശിക്കപ്പെട്ടിട്ടുള്ളതിനാല്‍ ചിലതെല്ലാം അഭക്ഷ്യമായി സ്മൃതിശാസ്ത്ര ഗ്രന്ഥങ്ങള്‍ വിധിച്ചിട്ടുള്ളതിന്റെ ലക്ഷ്യം പ്രസ്ഫുടമാണ്. നോമ്പുകാലങ്ങളില്‍ മത്സ്യം, മാംസം, മുട്ട, തൈര് മുതലായവ ഭക്ഷിച്ചുകൂടാ എന്നും മറ്റും വിവിധ മതാനുയായികള്‍ക്കിടയില്‍ അഭക്ഷ്യമായവയെപ്പറ്റി നിയമങ്ങളുണ്ട്.

(എം.എച്ച്. ശാസ്ത്രികള്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍