This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അബ്‍ദുല്ല ഇബ്‍നു ആമിര്‍ (626 - 680)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അബ്‍ദുല്ല ഇബ്‍നു ആമിര്‍ (626 - 680)

മുഹമ്മദ്നബിയുടെ ഒരു പ്രമുഖ ശിഷ്യന്‍. ധാരാളം സമ്പത്തും സന്താനങ്ങളും ഉണ്ടായിരുന്ന ഖുറൈഷിവംശജനായ ഇദ്ദേഹത്തിന് നബിയുമായി അടുത്ത രൂപസാദൃശ്യമുണ്ടായിരുന്നതിനാല്‍ പ്രവാചകന്‍ ഇദ്ദേഹത്തെ 'നമ്മുടെ ദത്തുപുത്രന്‍' എന്നു വിളിക്കാറുണ്ടായിരുന്നു. ആമിര്‍ യുദ്ധനിപുണനും അതിബുദ്ധിമാനും ആയിരുന്നു. മൂന്നാം ഖലീഫാ ഉസ്മാന്‍ ഇദ്ദേഹത്തെ ബസറയിലെ ഭരണനേതാവായി നിയമിച്ചു. എ.ഡി. 608-ല്‍ ഉമ്മാന്‍, ബഹ്റൈന്‍ എന്നിവിടങ്ങളിലെ സൈന്യത്തിന്റെ നിയന്ത്രണവും ഇദ്ദേഹത്തിനു നല്കി. ഇക്കാലത്തെ ഖുറാസാന്‍, പേര്‍ഷ്യയുടെ ചില ഭാഗങ്ങള്‍, ഫൈസാബൂര്‍ എന്നീ രാജ്യങ്ങള്‍ ഇദ്ദേഹം കീഴടക്കുകയുണ്ടായി. യസ്ദജിര്‍ദു എന്ന കിസ്രാ ചക്രവര്‍ത്തിയെ വധിച്ച് പേര്‍ഷ്യന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് നാന്ദി കുറിച്ചത് ഇബ്നു ആമിറാണ്.

ചില കാരണങ്ങളാല്‍ ഉസ്മാന്‍ ഇദ്ദേഹത്തെ ഭരണാധികാരിസ്ഥാനത്തുനിന്ന് ഒഴിവാക്കിയെങ്കിലും ഖലീഫ മൂആവിയയുടെ കാലത്ത് ഇദ്ദേഹം വീണ്ടും ബസറയിലെ ഭരണാധികാരിയായി നിയമിക്കപ്പെട്ടു. ഈ അവസരത്തിലാണ് പേര്‍ഷ്യ മുതല്‍ അഫ്ഗാനിസ്താന്‍ വരെയുള്ള രാജ്യങ്ങള്‍ ഇദ്ദേഹം ഇസ്ലാമിന്റെ അധീനതയില്‍ ആക്കിയത്. ബസറയുടെയും ഹിജാസിന്റെയും ഇടയില്‍ തോടുകള്‍ നിര്‍മിച്ച് ധാരാളം സ്ഥലങ്ങള്‍ കൃഷിയോഗ്യമാക്കിയത് ഇബ്നു ആമിറാണ്. ഖവാരിജുകള്‍ തുടങ്ങിയ വിദ്രോഹശക്തികള്‍ രാജ്യത്ത് ആവിര്‍ഭവിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹത്തിന് ഭരണാധികാരം നഷ്ടപ്പെടുവാന്‍ ഇടയായി.

(എം.കെ. ഹുസൈന്‍ കുഞ്ഞി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍