This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ഗാര്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്ഗാര്‍
Abgar
മെസൊപ്പൊട്ടേമിയയില്‍ എഡേസ ആസ്ഥാനമാക്കി ബി.സി. 136 മുതല്‍ എ.ഡി. 217 വരെ ഭരിച്ചിരുന്ന 29-ഓളം രാജാക്കന്മാരുടെ സ്ഥാനപ്പേര്. ഇവരില്‍ ഒരു രാജാവായ അബ്ഗാര്‍ V ഉക്കമ (ബി.സി. 4-എ.ഡി. 50) കുഷ്ഠരോഗിയായിരുന്നുവെന്നും ഇദ്ദേഹം തന്നെ രക്ഷിക്കണമെന്നപേക്ഷിച്ച് യേശുക്രിസ്തുവിനു കത്തെഴുതിയെന്നും പറയപ്പെടുന്നു. ഈ കത്തും യേശുക്രിസ്തുവിന്റെ മറുപടിയും സിസേറിയയിലെ ചരിത്രകാരനും ദാര്‍ശനികനുമായ യൂസിബിയസ് (264-340) തന്റെ കൃതിയായ എക്ളീസിയാസ്റ്റിക്കല്‍ ഹിസ്റ്ററിയില്‍ ഉദ്ധരിച്ചിട്ടുണ്ട്. കത്തനുസരിച്ച് ക്രിസ്തു ഒരു ശിഷ്യനെ എഡേസയിലേക്ക് അയച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായും ഐതിഹ്യമുണ്ട്.