This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അപ്പാറാവു വെങ്കിടാദ്രി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അപ്പാറാവു വെങ്കിടാദ്രി

19-ാം ശ.-ത്തില്‍ ആന്ധ്രയില്‍ ജീവിച്ചിരുന്ന ബഹുഭാഷാപണ്ഡിതനും സംഗീതരസികനുമായ ജമിന്ദാര്‍. കലകളെ പ്രോത്സാഹിപ്പിച്ചിരുന്ന പണ്ഡിതരസികന്മാരായ നാടുവാഴികളുടെയും ജമിന്ദാന്മാരുടെയും കൂട്ടത്തില്‍ അപ്പാറാവു സമുന്നതമായ ഒരു സ്ഥാനം കരസ്ഥമാക്കിയിരുന്നു.

സംസ്കൃതത്തിലെ പ്രസിദ്ധ ഗാനകാവ്യങ്ങളായ ഗീതഗോവിന്ദവും, ശ്രീകൃഷ്ണലീലാതരംഗിണിയും ഇദ്ദേഹം തെലുഗുവിലേക്കു പദാനുപദം വിവര്‍ത്തനം ചെയ്തു. ഈ വിവര്‍ത്തനങ്ങള്‍ കാവ്യഭംഗിയിലും ഗാനാത്മകതയിലും മികച്ചവയായിരുന്നു. മൂലകൃതിയിലെ രാഗങ്ങളില്‍തന്നെ ഈ വിവര്‍ത്തിതഗാനങ്ങളും ആലപിച്ചിരുന്നുവെന്നത് വിവര്‍ത്തകന് ഇരുഭാഷകളിലുമുണ്ടായിരുന്ന പ്രാവീണ്യത്തിന്റെ നിദര്‍ശനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍