This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അപ്പ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അപ്പ
കൃഷിത്തോട്ടങ്ങളില്‍ സമൃദ്ധമായി വളരുന്ന ഒരു വാര്‍ഷിക ഔഷധി (Annual herb). നായ്‍ത്തുളസി എന്നും പേരുണ്ട്. കമ്പോസിറ്റേ (Compositae) സസ്യകുലത്തിലെ അംഗമാണ്. ശാ.നാ. അജിറേറ്റം കോനിസോയിഡസ് (Ageratum Conyzoides). ലോമാവൃതമായ കാണ്ഡം നിവര്‍ന്നു വളരുന്നു. മൂലവ്യൂഹം (root system) ഭൂമിക്കടിയിലേക്ക് ആഴത്തിലിറങ്ങുന്നില്ല. ഇല ലോമാവൃതമാണ്; വക്കുകള്‍ ദന്തുരവും. പുഷ്പങ്ങള്‍ കാണ്ഡത്തിന്റെയോ ശാഖയുടെയോ അഗ്രഭാഗത്താണ് കാണപ്പെടുന്നത്. ഇതിനെ ശീര്‍ഷമഞ്ജരി എന്നു പറയുന്നു. പൂക്കള്‍ ഒരേ വലുപ്പമുള്ളവയും ദ്വിലിംഗികളുമാണ്.
ബാഹ്യദളപുഞ്ജത്തില്‍ അഞ്ച് ബാഹ്യദളങ്ങളും ദളപുഞ്ജത്തില്‍ അഞ്ച് സംയുക്തദളങ്ങളുമുണ്ട്. സാധാരണ അഞ്ച് കേസരങ്ങള്‍ കാണപ്പെടുന്നു. പരാഗകോശങ്ങളുടെ അഗ്രഭാഗത്ത് ഒരു സൂക്ഷ്മഗ്രന്ഥിയുണ്ട്. ജനിയുടെ വര്‍ത്തികാഗ്രം വിഭജിക്കപ്പെട്ടിരിക്കുന്നു.
അപ്പയുടെ നീര് വാതരോഗശമനത്തിനുള്ള എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്നു. ഇല പിഴിഞ്ഞെടുത്ത ചാറ് മുറിവുണക്കാനും ഉപയോഗിക്കുന്നു.