This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്റോണിനസ് പയസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്റോണിനസ് പയസ് (86-161)

Antonius Pius

റോമന്‍ ചക്രവര്‍ത്തി. പൂര്‍ണനാമം ടൈറ്റസ് ഒറേലിയസ് ഫുള്‍വസ് ബൊയ്ഓണസ് അരിയസ് അന്റോണിനസ് പയസ് എന്നാണ്. റോമന്‍ കോണ്‍സലായിരുന്ന ഒറേലിയസ് ഫുള്‍വസിന്റെ മകനായി എ.ഡി. 86-ല്‍ ജനിച്ചു. ഭരണകാര്യങ്ങളില്‍ വളരെ പ്രഗല്ഭനായിരുന്ന അന്റോണിനസിനെ റോമന്‍ ചക്രവര്‍ത്തിയായിരുന്ന ഹാഡ്രിയന്‍ (76-138) തന്റെ പിന്‍ഗാമിയായി തെരഞ്ഞെടുത്തു. എ.ഡി. 138-ല്‍ റോമന്‍ ചക്രവര്‍ത്തിയായി. 23 വര്‍ഷം ഇദ്ദേഹം രാജ്യം ഭരിച്ചു. റോമിലെ സെനറ്റുമായി രഞ്ജിപ്പോടുകൂടിയാണ് ഇദ്ദേഹം ഭരണം നടത്തിയത്. റോമിന്റെ അതിര്‍ത്തിയുടെ നില ഭദ്രമാക്കിയത് ഇദ്ദേഹത്തിന്റെ വമ്പിച്ച നേട്ടമാണ്. ഇംഗ്ളണ്ടിലെ അന്റോണൈന്‍കോട്ട പണികഴിപ്പിച്ചത് ഇദ്ദേഹമായിരുന്നു. ചക്രവര്‍ത്തിയായിരുന്ന മാര്‍ക്കസ് ഒറേലിയസ് (121-180) വിവാഹം കഴിച്ചിരുന്നത് അന്റോണിനസിന്റെ പുത്രിയെയായിരുന്നു. എ.ഡി. 161-ല്‍ അന്റോണിനസ് അന്തരിച്ചു. തുടര്‍ന്ന് ദത്തുപുത്രന്‍മാരായ മാര്‍ക്കസ് ഒറേലിയസും ലൂഷ്യസ് ഒറേലിയസ് വെറസും ചക്രവര്‍ത്തിമാരായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍