This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്ന ഇവാനോവ്ന
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്ന ഇവാനോവ്ന (1693 - 1740)
Anna Ivanovna
റഷ്യന്‍ ചക്രവര്‍ത്തിനി. റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന ഇവാന്‍ V-ാമന്റെ (1666-96) രണ്ടാമത്തെ മകളും, മഹാനായ പീറ്റര്‍ ചക്രവര്‍ത്തി(1672-1725)യുടെ ഭാഗിനേയിയുമായ ഇവര്‍ 1693 ജനു. 25-ന് മോസ്കോയില്‍ ജനിച്ചു. കോര്‍ലണ്ട് പ്രഭു ഫ്രെഡറിക്ക് വില്യമിനെ 1710-ല്‍ വിവാഹം ചെയ്തു. പക്ഷേ, വിവാഹാഘോഷച്ചടങ്ങുകളുടെ ക്ഷീണംമൂലം വഴിയില്‍വച്ചു തന്നെ നവവരന്‍ നിര്യാതനായി. അടുത്തവര്‍ഷമാണ് മരിച്ചതെന്ന് ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പീറ്റര്‍ II (1715-30) നിര്യാതനായതിനെത്തുടര്‍ന്ന് ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ സുപ്രീം പ്രിവികൌണ്‍സില്‍ അന്നയെ റഷ്യന്‍ ചക്രവര്‍ത്തിനിയായി അവരോധിച്ചു. എന്നാല്‍ ചക്രവര്‍ത്തിനിയായ ഉടന്‍ അവര്‍ സുപ്രീം പ്രിവികൌണ്‍സില്‍ പിരിച്ചുവിട്ടു. റഷ്യന്‍ പ്രഭുവര്‍ഗത്തെ ഒന്നാകെ ഉന്മൂലനം ചെയ്യാനായിരുന്നു ഇവരുടെ അടുത്ത ശ്രമം. ജര്‍മന്‍കാരനായ ഏണസ്റ്റ് ജൊഹാന്‍ ബിറന്‍ (1690-1772) ഇതില്‍ ചക്രവര്‍ത്തിനിയുടെ വലംകൈയായി പ്രവര്‍ത്തിച്ചു. പോളണ്ടിലെ പിന്തുടര്‍ച്ചാവകാശയുദ്ധകാലത്തും (1733-36) തുര്‍ക്കിയുദ്ധകാലത്തും (1735-39) റഷ്യയ്ക്കുണ്ടായ വിജയങ്ങള്‍ക്കുത്തരവാദി അന്നയായിരുന്നു. 1740 ഒ. 28-ന് അന്ന അന്തരിച്ചു. തുടര്‍ന്ന് സഹോദരീ (അന്ന ലിയോപോള്‍ഡ്വ്ന) പുത്രനായ ഇവാന്‍ ചക്രവര്‍ത്തിയായി.