This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അന്താദിപ്രാസം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അന്താദിപ്രാസം
ഒരു പാട്ടിന്റെയോ ശ്ളോകത്തിന്റെയോ അവസാനമുള്ള പദംകൊണ്ട് അടുത്ത പാട്ടോ ശ്ളോകമോ ആരംഭിക്കുന്ന പ്രാസസമ്പ്രദായം. തമിഴില്‍ വളരെ പ്രചാരമുള്ള ഈ പ്രാസസമ്പ്രദായം രാമചരിതത്തിലും കണ്ണശ്ശകൃതികളിലും പ്രയോഗിച്ചിട്ടുണ്ട്.
ഉദാ. 'ആനവനോടെതിരായ് വിദ്യാധിപ-
രായാര്‍ പുനരവനുടെ തനയന്‍മാര്‍
തനയന്‍മാരാമവരിരുവര്‍ക്കു
സഹോദരിമാര്‍ മൂവര്‍ക്കും മകനാ-
യനുപമരായവര്‍ മൂവരിലിളയവ
ളാകിയ മാനിനി പെറ്റുളനായാന്‍....'
(കണ്ണശ്ശരാമായണം)
ഇവിടെ ആദ്യത്തെ ഖണ്ഡം അവസാനിക്കുന്ന 'തനയന്‍മാര്‍' എന്ന പദംകൊണ്ടുതന്നെ രണ്ടാമത്തെ ഖണ്ഡം ആരംഭിക്കുന്നു. ഈ രീതി കൃതിയില്‍ ഉടനീളം തുടര്‍ന്നുപോരുന്നു. പല പ്രാചീന മലയാളഗാനങ്ങളിലും ഈ സമ്പ്രദായം പ്രയോഗിച്ചിട്ടുള്ളതായി കാണാം.