This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അന്തഃക്ഷേപിണി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അന്തഃക്ഷേപിണി

Injector

ആന്തരദഹനയന്ത്രത്തിന്റെ (Internal Combustion Engine) സിലിണ്ടറിനകത്ത് ഇന്ധനം (fuel) നിറയ്ക്കാന്‍ ഉപയോഗിക്കുന്ന ഉപകരണം. ബോയിലറിനകത്തേക്ക് വെളളം പമ്പു ചെയ്യാനുപയോഗിക്കുന്ന ഒരുതരം ഉപകരണത്തിനും അന്തഃക്ഷേപിണി എന്നു പറയും.

ഡീസല്‍ എഞ്ചിനുകളില്‍ ശരിയായ ഇന്ധന ദഹനത്തിന് ഇന്ധനം കണീകൃതാവസ്ഥ(atomized form)യില്‍ ദഹന-അറ (combustion chamber)യില്‍ പ്രവേശിക്കണം. അന്തഃക്ഷേപിണിയിലെ സിലിണ്ടറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്ളഞ്ചര്‍. സിലിണ്ടറില്‍ പ്രവേശിക്കുന്ന ഇന്ധനത്തെ പ്ളഞ്ചര്‍ കണീകരണനോസിലി(atomizing nozzle)ല്‍ കൂടി ദഹന അറയിലേക്കു തള്ളുന്നു. ദഹന-അറയിലുള്ള സമ്മര്‍ദിതവായുവിലേക്ക് ദ്രവ-ഇന്ധനം ബലമായി പ്രവേശിക്കുമ്പോള്‍ ഇന്ധനം കണീകൃതമായിത്തീരുന്നു. പ്ളഞ്ചറിനു പകരം ചിലപ്പോള്‍ സമ്മര്‍ദിതവായുവും ഉപയോഗിക്കാറുണ്ട്.

ബോയിലറിലേക്ക് വെള്ളം പമ്പുചെയ്യാന്‍ ഉപയോഗിക്കുന്ന അന്തഃക്ഷേപിണി അതിവേഗതയിലുള്ള നീരാവിധാര(steam jet)യിലെ ഗതികോര്‍ജം (Kinetic energy) ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു അഭിസാരിനോസിലി(converging nozzle)ല്‍ കൂടി കടന്നു വികസിക്കുമ്പോള്‍ നീരാവിയുടെ വേഗം പെട്ടെന്നു വര്‍ധിക്കുന്നു. ഈ നീരാവി മിശ്രണ കോണി(mixing cone)ല്‍ വച്ച് തണുത്ത ജലവുമായി ചേരുമ്പോള്‍ തണുക്കുകയും അതിലെ സംവേഗം (momentum) വെള്ളത്തിലേക്ക് പകരുകയും ചെയ്യുന്നു. അവിടെനിന്നും അതിവേഗത്തില്‍ വെള്ളവും നീരാവിയും ഒരു അഭിസാരി-അപസാരിനോസിലി(convergent-divergent nozzle)ല്‍ കൂടി കടന്നുപോകുമ്പോള്‍ അതിലെ ഗതികോര്‍ജം മര്‍ദ-ഊര്‍ജം (pressure energy) ആയി പരിണമിക്കുകയും അങ്ങനെ വെള്ളം പമ്പു ചെയ്യപ്പെടുകയും ചെയ്യുന്നു.

(സി.ഇ. കൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍