This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനക്കൊണ്ട

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അനക്കൊണ്ട

Anaconda


ഏറ്റവും വലിയ പാമ്പുകളില്‍ ഒരിനം: ശാ.നാ. യൂനെക്റ്റസ് മൂരിനസ് (Eunectes murinus). ഇവയുടെ വലുപ്പത്തെപ്പറ്റി അതിശയോക്തി കലര്‍ന്ന ചില വിവരണങ്ങളുണ്ടെങ്കിലും എട്ടു മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ളവ വിരളമാണ്. ബ്രസീല്‍, പെറു, ഗയാന എന്നിവിടങ്ങളിലെ ചതുപ്പുനിലങ്ങളിലും വനങ്ങളിലും ഇവയെ കണ്ടുവരുന്നു. അനക്കൊണ്ടയ്ക്ക് പൊതുവേ പച്ചകലര്‍ന്ന തവിട്ടുനിറമാണുള്ളത്. പുറത്തു രണ്ടു വരിയായി അണ്ഡാകൃതിയിലുള്ള കറുത്തപാടുകളും വശങ്ങളില്‍ വെളുത്ത പുള്ളികളും കാണാം.

അന്നക്കോണ്ട

തല പരന്നതും കറുപ്പുനിറം ഉള്ളതുമാണ്. വിഷപ്പല്ലുകള്‍ കാണാറില്ല. കൂടുതല്‍ സമയവും ഇവ വെള്ളത്തിനടിയില്‍ കഴിഞ്ഞുകൂടുന്നു; തലമാത്രം ജലപ്പരപ്പില്‍ ഉയര്‍ത്തിപ്പിടിച്ച് ഇരയുടെ ആഗമനം പ്രതീക്ഷിച്ച് കഴിയാറുമുണ്ട്. ചിലപ്പോള്‍ മരക്കൊമ്പുകളില്‍ വളഞ്ഞുകൂടി കിടക്കുകയും ചെയ്യും. പെരുമ്പാമ്പിനെപ്പോലെ, ഇരയെ ഞെരുക്കിക്കൊന്നാണ് ഇവ ഭക്ഷിക്കുക. മുട്ട വിരിഞ്ഞു പുറത്തിറങ്ങുന്ന പാമ്പിന്‍കുഞ്ഞിന് ഒരു മീറ്ററോളം നീളംവരും. ഒരു പ്രാവശ്യം 70-ല്‍പ്പരം കുഞ്ഞുങ്ങള്‍ ഉണ്ടാവുന്നു.


അനക്കൊണ്ട മനുഷ്യരെ പിടികൂടി ഭക്ഷിക്കുമെന്ന ധാരണ അടിസ്ഥാനരഹിതമാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍