This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അധിദാരു ശവസംസ്കാരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അധിദാരു ശവസംസ്കാരം

Tree burial


വൃക്ഷങ്ങളില്‍ മഞ്ചങ്ങളുണ്ടാക്കി, അവയില്‍ മൃതദേഹങ്ങള്‍ നിക്ഷേപിക്കുന്ന ശവസംസ്കാര സമ്പ്രദായം. രാജ്യം, ഗോത്രം, വര്‍ഗം എന്നിവയുടെ വ്യത്യാസമനുസരിച്ച് ശവസംസ്കാരത്തിലും വ്യത്യാസങ്ങള്‍ കാണാം. ദഹിപ്പിക്കുക, കുഴിച്ചിടുക ഇവയാണ് പ്രധാന സമ്പ്രദായങ്ങള്‍. ശവദാഹ സമ്പ്രദായം നിലവിലുള്ളത് ഇന്ത്യയിലെ ഹിന്ദുക്കളുടെ ഇടയിലാണ്. ഓരോ ജനവിഭാഗവും അധിവസിക്കുന്ന ഭൂവിഭാഗത്തിലെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടായിരിക്കണം ഇത്തരം ആചാരങ്ങള്‍ ആദ്യം രൂപംകൊണ്ടത്. ഇടതിങ്ങിയ വനപ്രദേശങ്ങളില്‍ താമസിച്ചിരുന്ന വര്‍ഗങ്ങള്‍ക്ക് വൃക്ഷങ്ങളില്‍ മഞ്ചങ്ങള്‍കെട്ടി അവയില്‍ മൃതദേഹങ്ങള്‍ നിക്ഷേപിക്കുന്നത് സൌകര്യമായി തോന്നിയിരിക്കാം.


ആന്തമാന്‍ദ്വീപുകളിലെ ആദിവാസികളുടെ ഇടയില്‍ വൃക്ഷങ്ങളില്‍ മഞ്ചങ്ങളുണ്ടാക്കി ശവസംസ്കാരം നടത്തിയിരുന്നു. ഇങ്ങനെ സംസ്കരിക്കുന്നത് ഒരു പ്രത്യേക ബഹുമതിയായി അവര്‍ പരിഗണിച്ചിരുന്നു. സാധാരണയായി ഒരു സ്ത്രീയോ പുരുഷനോ യൌവനത്തില്‍ മൃതിയടയുകയാണെങ്കില്‍, ഇങ്ങനെയാണ് സംസ്കരിച്ചുവന്നത്.

അധിധാരണം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍