This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അത്‍ലറ്റ്സ് ഫുട്ട്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അത്‍ലറ്റ്സ് ഫുട്ട്

Athlete's foot

കാല്‍ വിരലുകള്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധ. വൈദ്യശാസ്ത്രത്തില്‍ ടീനിയ പീഡിസ് (tinea pedis) എന്ന പേരില്‍ അറിയപ്പെടുന്ന ഈ രോഗം ഉളവാക്കുന്നത് ഡെര്‍മാറ്റോഫൈറ്റി(dermatoplyte)നത്തില്‍പ്പെടുന്ന ഒരു ഫംഗസാണ്. കാല്‍ വിരലുകള്‍ക്കിടയില്‍ ചൊറിച്ചിലനുഭവപ്പെടുകയും കുമിളകളുണ്ടാകുകയും ചെയ്യുന്നു. പാദത്തിലെ നാലാമത്തെയും അഞ്ചാമത്തെയും വിരലുകള്‍ക്കിടയിലാണ് സാധാരണയായി രോഗം പ്രത്യക്ഷപ്പെടുന്നത്. രോഗം നീണ്ടുനില്ക്കുന്ന അവസ്ഥയില്‍ കാല്‍വെള്ളയിലേക്കും നഖങ്ങളിലേക്കും അണുബാധ വ്യാപിക്കാറുണ്ട്. ത്വക്ക് വരണ്ടുണങ്ങി ശല്ക്കങ്ങളായി മാറാനും ഇടയുണ്ട്. വിണ്ടുകീറിയ ത്വക്കിലൂടെ ബാക്ടീരിയല്‍ അണുബാധയുണ്ടായി ചിലപ്പോള്‍ രോഗം സങ്കീര്‍ണവസ്ഥയിലാകുന്നു.


ഈര്‍പ്പമുള്ള ത്വക്കിലാണ് രോഗകാരകമായ ഫംഗസ് വളരുന്നത്. ഷൂസും സോക്സും മറ്റും ധരിക്കുന്നതുമൂലം കാലുകള്‍ വിയര്‍ത്ത് ഈര്‍പ്പത്തോടെ ദീര്‍ഘസമയം ഇരിക്കുന്നത് ഫംഗസ് ബാധയുണ്ടാകാന്‍ കാരണമായിത്തീരുന്നു. നീന്തല്‍കുളങ്ങളും പൊതുകുളിമുറികളും മറ്റും നഗ്നപാദരായി ഉപയോഗിക്കുന്നത് രോഗം പടരാനിടയാക്കുന്നു. കാലുകള്‍ വൃത്തിയായും ഈര്‍പ്പമില്ലാതെയും സൂക്ഷിക്കുകയും അണുനാശക ഔഷധങ്ങള്‍ ഉപയോഗിക്കുകയും ചെയ്ത് രോഗം നിയന്ത്രിക്കാം.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍