This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഡമാവാ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഡമാവാ

Adamawa/Adamaoua

ആഫ്രിക്കയിലെ നൈജീരിയ, കാമെറൂണ്‍ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശം. മുന്‍പ് ഫുലാനി അമീറന്‍മാരുടെ ഭരണത്തിലുള്ള ഒരു സ്വതന്ത്രരാജ്യമായിരുന്നു ഇത്. ഉഷ്ണമേഖലയില്‍ ഉത്തര അക്ഷാ. 6°ക്കും 11°ക്കും, പൂര്‍വരേഖാ. 11°ക്കും 15°ക്കും ഇടയ്ക്കായിട്ടാണ് ഇതിന്റെ സ്ഥിതി.

19-ാം ശ.-ത്തിന്റെ തുടക്കത്തില്‍ ഫുലാനി അമീറായ അഡാമ ഈ പ്രദേശം ആക്രമിച്ച് കറുത്ത വര്‍ഗക്കാരെ കീഴടക്കി; യോളാ തലസ്ഥാനമാക്കി ഒരു സ്വതന്ത്രഭരണകൂടം സ്ഥാപിച്ചു. 1903-ല്‍ ബ്രിട്ടീഷുകാര്‍ പടിഞ്ഞാറന്‍ ഭാഗങ്ങള്‍ കൈവശപ്പെടുത്തി നൈജീരിയായോടു ചേര്‍ത്തു. കിഴക്കന്‍ ഭാഗം കാമെറൂണിലും ലയിച്ചു. കാമെറൂണിലെ അഡമാവാ (Adamaoua) പ്രവിശ്യയുടെ വിസ്തീര്‍ണം 63691 ച.കി.മീ.യാണ്; നൈജീരിയന്‍ സംസ്ഥാനമായ അഡമാവ(Adamawa)യുടേത് 36917 ച.കി.മീ.യും.

നൈജീരിയന്‍ഭാഗം സമതലവും കൃഷിപ്രധാനവുമാണ്. കറുത്ത വംശജരാണ് കൃഷിക്കാര്‍. ഫുലാനികള്‍ കാലിവളര്‍ത്തലാണ് തൊഴിലാക്കിയിട്ടുള്ളത്. ചോളം, ചെറുധാന്യങ്ങള്‍, പരുത്തി ഇവ സമൃദ്ധമായി ഉത്പാദിപ്പിക്കപ്പെടുന്നു. തുകലും നിലക്കടലയും രണ്ടു പ്രധാന കയറ്റുമതിസാധനങ്ങളാണ്. ഭൂരിപക്ഷം ജനങ്ങളും ഇസ്ലാംമതക്കാരാണ്. നോ: കാമെറൂണ്‍, നൈജീരിയ

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A1%E0%B4%AE%E0%B4%BE%E0%B4%B5%E0%B4%BE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍