This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടമാങ്ങ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടമാങ്ങ

ഉപ്പുചേര്‍ത്ത് ഉണക്കി പാകപ്പെടുത്തുന്ന മാങ്ങാക്കഷണം. വിളഞ്ഞു പാകംവന്ന മാങ്ങയുടെ മാംസളമായ ഭാഗം പരിപ്പിന്റെ പുറംതോടിനോടു ചേര്‍ത്ത് നാലായി പിളര്‍ന്ന് ഉപ്പുപൊടി പുരട്ടി ഏതാനും മണിക്കൂര്‍ വച്ചശേഷം വെയിലത്തുവച്ച് ഉണക്കിയെടുക്കുന്നു. മാങ്ങ നീളത്തില്‍ കീറി അരിഞ്ഞ് മസാല ചേര്‍ത്ത് ഉണക്കിയും അടമാങ്ങ തയ്യാറാക്കാറുണ്ട്. ഉണക്കിയെടുത്ത മാങ്ങ ഈര്‍പ്പം തട്ടാത്തവണ്ണം ഭരണികളില്‍ അടക്കംചെയ്ത് സൂക്ഷിക്കുന്നു. മാങ്ങാക്കറി ഉണ്ടാക്കുന്നതിനും ചിലയിനം കറികളില്‍ പുളിക്കുപകരം ചേര്‍ക്കുന്നതിനും അടമാങ്ങ പ്രയോജനപ്പെടുന്നു. പച്ചമാങ്ങ സുലഭമല്ലാത്ത കാലങ്ങളിലെ ഉപയോഗത്തിന് മാങ്ങ സൂക്ഷിച്ചുവയ്ക്കുന്ന പല സമ്പ്രദായങ്ങളില്‍ ഒന്നാണിത്. നോ: അച്ചാര്‍

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9F%E0%B4%AE%E0%B4%BE%E0%B4%99%E0%B5%8D%E0%B4%99" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍