This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടക്കസ്വരം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അടക്കസ്വരം

കര്‍ണാടക സംഗീതത്തില്‍ വിവാദിസ്വരത്തിനുളള തമിഴ്പേര്. രാഗങ്ങളുടെ സ്വരൂപനിര്‍ണയനത്തില്‍ സ്വരങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരു രാഗത്തിലെ സ്വരങ്ങള്‍ തമ്മിലുളള ബന്ധത്തെ ആസ്പദമാക്കി വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ സ്വരബന്ധങ്ങളെ നാലായി വിഭജിച്ചിരിക്കുന്നു. മൂന്നാമത്തേതായ വിവാദിസ്വരത്തിന് പൊതുവ്യവഹാരഭാഷയില്‍ അടക്കസ്വരമെന്ന് സംഗീതശാസ്ത്രജ്ഞര്‍ പറയുന്നു. അടക്കസ്വരം ഒരു രാഗത്തില്‍ ശത്രുസ്വരത്തിന്റെ സ്ഥാനത്തുളള ഒന്നാണ്. കാരണം അതു വാദി സംവാദിപ്പൊരുത്തത്താല്‍ പുഷ്ടമായ രാഗത്തിന്റെ രഞ്ജിപ്പിനെ തകര്‍ക്കുന്നു. ആകയാല്‍ അടക്കസ്വരപ്രയോഗം വളരെ ശ്രദ്ധിച്ചു ചെയ്യേണ്ടതാണ്.

(വി.എസ്. നമ്പൂതിരിപ്പാട്)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍