This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അഗ്നിവേശന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അഗ്നിവേശന്‍
പ്രാചീന ആയുര്‍വേദ ഗ്രന്ഥമായ ചരകസംഹിതയുടെ മൂലപാഠത്തിന്റെ കര്‍ത്താവ്. അനാദിയായ ആയുര്‍വേദ ശാസ്ത്രം ബ്രഹ്മസ്മൃതം ആണെന്നും ബ്രഹ്മാവ് ദക്ഷപ്രജാപതിക്കും ദക്ഷന് അശ്വിനീദേവന്മാര്ക്കും അശ്വിനീദേവന്മാര്‍ ഇന്ദ്രനും ആയുര്‍വേദം ഉപദേശിച്ചുവെന്നും ഇന്ദ്രന് അത്രേയന് മുതലായ മഹര്‍ഷിമാരേയും അവര്‍ അഗ്നിവേശന്‍ തുടങ്ങിയ ആറു ശിഷ്യന്മാരേയും പഠിപ്പിച്ചു എന്നുമാണ് ഐതിഹ്യം. ഈ ആറു ശിഷ്യന്മാരും പ്രത്യേകം പ്രത്യേകം ശാസ്ത്രഗ്രന്ഥങ്ങള്‍ നിര്‍മിച്ചു. അഗ്നിവേശനാണ് ആയുര്‍വേദത്തെപ്പറ്റി സമഗ്രമായ ഒരു ഗ്രന്ഥം ആദ്യമായി നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. അഗ്നിവേശസംഹിത വളരെക്കാലങ്ങള്‍ക്കു ശേഷം ചരകമഹര്‍ഷി സംസ്കരണം ചെയ്തതാണ് ഇന്നു ലഭിക്കുന്ന ചരകസംഹിത.
ഉപനിഷത്തുകളില്‍ അഗ്നിവേശനെക്കുറിച്ച് പരാമര്ശിച്ചിട്ടുള്ളതില്നിന്നും ഇദ്ദേഹം അക്കാലത്തിനുമുന്‍പ് ജീവിച്ചിരുന്നു എന്നു അനുമാനിക്കാം. ചരകസംഹിതയില്‍ ലഭ്യമല്ലാത്ത പല ഭാഗങ്ങളും 11-ഉം 12-ഉം ശ.-ങ്ങളിലെ വ്യാഖ്യാതാക്കള്‍ ഉദ്ധരിച്ചു കാണുന്നതില്‍ നിന്ന് അഗ്നിവേശസംഹിത ഈ കാലഘട്ടം വരെ പ്രചാരത്തിലുണ്ടായിരുന്നു എന്ന് കരുതാവുന്നതാണ്. ഹസ്തിശാസ്ത്രം, അഞ്ജന നിദാനം എന്നു രണ്ടു ഗ്രന്ഥങ്ങള്‍ കൂടി അഗ്നിവേശന്‍ എഴുതിയിട്ടുള്ളതായി പറയപ്പെടുന്നു.
ദ്രോണദ്രുപദന്മാരുടെ ആദിഗുരുവായ ഒരു അഗ്നിവേശനെ കുറിച്ച് മഹാഭാരതത്തില്‍ പരാമര്‍ശമുണ്ട് (ആ. പ. 139-9).