This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗസ്റ്റസ് III

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗസ്റ്റസ് III (1696 - 1763)

Augustus III

സാക്സണിയിലെ എലക്ടറും പോളണ്ടിലെ രാജാവും. ഫ്രെഡറിക്ക് അഗസ്റ്റസ് I-ാമന്റെ മകനായി 1696 ഒ. 17-ന് ഡ്രെസ്ഡനില്‍ ജനിച്ചു. ഫ്രെഡറിക്ക് അഗസ്റ്റസ് II എന്ന പേരില്‍ 1733-ല്‍ സാക്സണിയിലെ എലക്ടര്‍ ആയി. 1719-ല്‍ വിശുദ്ധ റോമാസാമ്രാജ്യ ചക്രവര്‍ത്തിയായ ജോസഫ് I-ാമന്റെ പുത്രി മറിയ ജോസഫയെ വിവാഹം ചെയ്തു. പോളിഷ് പിന്‍തുടര്‍ച്ചാവകാശയുദ്ധത്തെ തുടര്‍ന്ന് അഗസ്റ്റസിന് പോളണ്ടിലെ രാജാവാകാനും കഴിഞ്ഞു. മഹാനായ ഫ്രെഡറിക്ക്, സാക്സണി ആക്രമിച്ച് 1745-ല്‍ അഗസ്റ്റസിനെ തുരത്തിയെങ്കിലും ഡ്രെസ്ഡന്‍ സന്ധിയനുസരിച്ച് ഇദ്ദേഹത്തിന് സിംഹാസനം തിരിച്ചുകിട്ടി. അഗസ്റ്റസിന്റെ ഭരണകാലത്ത് നിരവധി കലാപങ്ങള്‍ നാട്ടിലുണ്ടായി. 1762-63 കാലത്തുണ്ടായതാണ് ഇവയില്‍ ഏറ്റവും വലുത്. 1763 ഒ. 5-ന് ഇദ്ദേഹം ഡ്രെസ്ഡനില്‍ വച്ച് അന്തരിച്ചു. മൂത്ത മകനായ ഫ്രെഡറിക്ക് ക്രിസ്റ്റ്യന്‍ തുടര്‍ന്ന് സാക്സണിയിലെ എലക്ടര്‍ ആയി. അഗസ്റ്റസിന് പതിനൊന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. സംഗീതം, ചിത്രകല എന്നിവയില്‍ അതീവ തത്പരനായിരുന്ന അഗസ്റ്റസ് ഡ്രെസ്ഡനിലെ കലാശേഖരത്തിന് വന്‍പിച്ച സംഭാവനകള്‍ ചെയ്തിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍