This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഗലെദസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അഗലെദസ്

പ്രാചീനയവനപ്രതിമാശില്പി. 'എഗെലെദസ്' എന്നും അറിയപ്പെട്ടിരുന്നു. ആര്‍ഗസ് എന്ന ഗ്രീക് നഗരമായിരുന്നു ജന്‍മദേശം. ബി.സി. 6-ാം ശ.-ത്തിന്റെ അന്ത്യത്തിലും 5-ാം ശ.-ത്തിന്റെ ആരംഭത്തിലുമുള്ള ഏതാനും ദശകങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ പ്രശസ്തിയുടെ കാലഘട്ടം. പ്രമുഖ യവനശില്പികളായിരുന്ന മിറോണ്‍, പൊളിക്ളിറ്റസ് എന്നിവരുടെ ഗുരുനാഥനായിരുന്നു അഗലെദസ് എന്നു ചിലര്‍ കരുതുന്നു. എന്നാല്‍ ഈ അഭിപ്രായം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടില്ല.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%97%E0%B4%B2%E0%B5%86%E0%B4%A6%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍