This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അകപ്പെയ്സിദ്ധര്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അകപ്പെയ്സിദ്ധര്
തമിഴ്നാട്ടിലെ പ്രസിദ്ധരായ 18 സിദ്ധന്മാരില് ഒരാള്‍. പട്ടിണത്തുപിള്ളയാരുടെ കാലത്തിനുമുമ്പ് ഭോഗര്‍, കൊങ്കണര്‍, ചട്ടമുനി എന്നിവരുടെ സമകാലികനായി ഏതാണ്ട് എ.ഡി. 9-ാം ശ.-ത്തില്‍ ഇദ്ദേഹം ജീവിച്ചിരുന്നതായി കരുതപ്പെടുന്നു. തത്ത്വജ്ഞാനശകലങ്ങള്, വേദാന്തചിന്തകള്‍ എന്നിവയെ ലളിതഗാനരൂപത്തിലാക്കുകയും മധുരമായി ആലപിക്കുകയും ചെയ്ത സിദ്ധര്‍ സാധാരണ ജനങ്ങളുടെ ആരാധനാപാത്രമായിത്തീര്‍ന്നു.
ഇദ്ദേഹത്തിന്റെ ഓരോ ഈരടിയുടെ ഒടുവിലും 'മനസ്സാകുന്ന പിശാചിനെ' 'അകപ്പെയ്' എന്നു സംബോധന ചെയ്തു കാണുന്നു. ഇതിനാലാണ് ഇദ്ദേഹത്തിന് അകപ്പെയ്സിദ്ധര് (അകപ്പെയ്ചിത്തര്) എന്നു പേര് ലഭിച്ചത്.
'തോന്നും വിഷയമെല്ലാം.......... അകപ്പെയ്
ശൂന്യമാണെന്നു കാണൂ.
തോന്നാതെ തോന്നിവിടൂ.......... അകപ്പെയ്
വെട്ടവെളി തന്നിലേ..........'
(ജ്ഞാനക്കോവൈ : പരിഭാഷ)
ജ്ഞാനക്കോവൈ എന്ന തമിഴ് ഗ്രന്ഥത്തില്‍ സിദ്ധരുടെ എല്ലാ ഗാനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
തമിഴ്നാട്ടില്‍ ഭക്തിഗായകരുടെ ഇടയില്‍ സിദ്ധരുടെ പാട്ടുകള്‍ക്കു പ്രചാരമുണ്ട്.