This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അംബിക

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

അംബിക

1.മാതാവ്, ധര്‍മദേവത, സപ്തമാതാക്കളിലൊരാളായ മഹേശ്വരി. (അംബികാപതി-ശിവന്‍; അംബികാതനയന്‍-ഗണപതി, സുബ്രഹ്മണ്യന്‍). അംബികാനാമോച്ചാരണം അവിഘ്നതയ്ക്കും പാപശാന്തിക്കും നിദാനമാണെന്നു ഭക്തര്‍ വിശ്വസിക്കുന്നു. 'വെണ്‍മതി കലാഭരണ, നംബിക, ഗണേശന്‍' എന്ന ഇരുപത്തിനാലുവൃത്തവന്ദനം പ്രസിദ്ധമാണ്. ജഗന്മാതാവായ അംബികാദേവിക്കു ഭീഷണം, ശാന്തം എന്നു രണ്ടു ഭാവങ്ങളുണ്ട്; കാളി, ചണ്ഡി, ദുര്‍ഗ, ഭൈരവി, ശ്യാമ എന്നീ നാമങ്ങള്‍ ഭീഷണപ്രകൃതിക്കും ഉമ, ശാങ്കരി, ഭവാനി, ഹൈമവതി എന്നിവ ശാന്തപ്രകൃതിക്കുമുള്ള നാമാന്തരങ്ങളില്‍പ്പെടുന്നു. നോ: ദുര്‍ഗ.

2.അര്‍ജുനന്റെ ജനനം കൊണ്ടാടുവാന്‍ ആടിപ്പാടിയ അപ്സരസ്സുകളിലൊരാളുടെ പേര് അംബിക എന്നായിരുന്നു.

3.ആയുര്‍വേദത്തില്‍ പാടക്കിഴങ്ങിന്റെ വള്ളിക്ക് അംബിക എന്നു പര്യായം ഉണ്ട്.

4.കാശിരാജാവായ ഇന്ദ്രദ്യുമ്നന്റെ രണ്ടാമത്തെ പുത്രി. നോ: അംബ, അംബിക, അംബാലിക

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%82%E0%B4%AC%E0%B4%BF%E0%B4%95" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍