This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

'ചോ' രാമസ്വാമി (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

'ചോ' രാമസ്വാമി (1934 - )

തമിഴ്നടനും പത്രപ്രവര്‍ത്തകനും. 1934 ഒ. 15-ന് ചെന്നൈയില്‍ ജനിച്ചു. നിയമബിരുദധാരിയായ ചോ ഒരു നാടകകൃത്തുകൂടിയാണ്. തുഗ്ലക് എന്ന മാസികയുടെ പത്രാധിപരാണ്. ഈ മാസികയിലൂടെ നടത്തുന്ന രൂക്ഷമായ രാഷ്ട്രീയ വിമര്‍ശനങ്ങളും ഹാസ്യപ്രദാനമായ നാടകങ്ങളും ചോയെ വിവാദ പുരുഷനാക്കിയിട്ടുണ്ട്. നാടക ചലച്ചിത്രരംഗങ്ങളില്‍ തനതായ വ്യക്തിമുദ്രപതിപ്പിച്ച അനുഗൃഹീത ഹാസ്യനടനാണ് ഇദ്ദേഹം. 165-ഓളം സിനിമകളില്‍ അഭിനയിച്ച ചോ 13 ചലച്ചിത്രങ്ങള്‍ക്കു കഥ രചിക്കുകയും നാലു ചിത്രങ്ങള്‍ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 25-ഓളം നാടകങ്ങള്‍ രചിച്ചിട്ടുള്ള ഇദ്ദേഹം 4000-ത്തിലധികം സ്റ്റേജുകളില്‍ നാടകങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. ചോയുടെ നേതൃത്വത്തിലുള്ള വിവേക ഫൈന്‍ ആര്‍ട്സ് എന്ന തിയെറ്റര്‍ ഗ്രൂപ്പ് പ്രസിദ്ധമാണ്. ടി.ടി. കൃഷ്ണമാചാരി ഗ്രൂപ്പില്‍പ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവ് എന്ന നിലയിലും പ്രവര്‍ത്തിക്കുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയരംഗത്തും ചോ ശ്രദ്ധേയനാണ്. 1999 ന. 20-ന് രാഷ്ട്രപതി ഇദ്ദേഹത്തെ രാജ്യസഭാംഗമായി നാമനിര്‍ദേശം ചെയ്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍