This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ജലന്ധര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:07, 10 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജലന്ധര്‍

Jalandhar

പഞ്ചാബിലെ ഒരു ജില്ലയും അതിന്റെ ആസ്ഥാനമായ പട്ടണവും. ഡല്‍ഹിയില്‍ നിന്ന് 330 കി.മീ. വ.പടിഞ്ഞാറുമാറി സ്ഥിതിചെയ്യുന്നു. ഇത് ഒരു പ്രധാന റെയില്‍ റോഡ് ജങ്ഷനാണ്. ജില്ലയുടെ വിസ്തീര്‍ണം: 2,624 ച.കി.മീ; ജനസംഖ്യ: 21,93,590 (2011). ലാഹോറില്‍ നിന്ന് 120 കി.മീ. തെ.കിഴക്കായുള്ള ഈ പട്ടണം ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമായി വികസിച്ചിരിക്കുന്നു. ധാരാളം കോളജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്താണ് പ്രശസ്തമായ ഡി.എ.വി. കോളജ് സ്ഥിതിചെയ്യുന്നത്. കാര്‍ഷികോത്പന്നങ്ങളില്‍ ഗോതമ്പ്, ചോളം, ധാന്യങ്ങള്‍, പരുത്തി, കരിമ്പ് മുതലായവയ്ക്കാണ് പ്രാധാന്യം. സ്പോര്‍ട്സ് ഉത്പന്നങ്ങള്‍, കൈത്തറി, ചെറിയ ലോഹോപകരണങ്ങള്‍ (പ്രധാനമായും കൃഷിയായുധങ്ങള്‍) തുടങ്ങിയവ ഇവിടത്തെ മുഖ്യ വ്യാവസായികോത്പന്നങ്ങളില്‍പ്പെടുന്നു.

ഏഴാം ശ.-ല്‍ ഹുയാന്‍ത്സാങ് ഇന്ത്യ സന്ദര്‍ശിച്ചസമയത്ത് ജലന്ധര്‍ കച്ച് രജപുത്രരുടെ തലസ്ഥാനമായിരുന്നു. 1757-ലെ സിഖ് ആക്രമണത്തില്‍ ഈ നഗരം നശിപ്പിക്കപ്പെട്ടു. 1811-ല്‍ രണ്‍ജിത്സിങ്ങിന്റെ അധീനതയിലായ ജലന്ധറിനെ 1846-ലെ ഒന്നാം സിഖ് യുദ്ധത്തിനുശേഷം ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാമ്രാജ്യത്തിന്റെ ഭാഗമാക്കിത്തീര്‍ത്തു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍